ഇന്നത്തെ കാലത്ത് പെര്‍ഫ്യൂം പൂശി നടക്കാത്തവര്‍ ആരും ഇല്ല. വിപണിയില്‍ മുന്തിയ തരം പെര്‍ഫ്യൂമുകള്‍ തന്നെ തിരഞ്ഞെടുത്ത് അത് ശരീരത്തില്‍ പൂശുന്നവരാണ് പലരും. പക്ഷെ ഇത്തരക്കാര്‍ക്ക് പോലും പെര്‍ഫ്യൂം എവിടെ പൂശണം എന്ന കാര്യം അറിയില്ല.
നിരവധി ഗന്ധങ്ങളിലുള്ള പെര്‍ഫ്യൂമുകള്‍ കടകളില്‍ ലഭ്യമാണ്. ഓരോരുത്തരും അവരവരുടെ ഇഷ്ടങ്ങള്‍ നോക്കിയാണ് ഗന്ധങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അധികമായാല്‍ അമൃതും വിഷമെന്ന് കേട്ടിട്ടില്ലേ? പെര്‍ഫ്യൂമിന്റെ അമിതമായ ഉപയോഗം ചര്‍മ്മത്തിന് അത്ര നല്ലതല്ല.
ചിലര്‍ പെര്‍ഫ്യൂം അടിക്കുന്നത് ശരീരം മുഴുവന്‍ ആണ്. മറ്റുചിലര്‍ വസ്ത്രങ്ങളിലാണ് പെര്‍ഫ്യൂം അടിക്കുന്നത്. ശരിക്കും ശരീരത്തിന്റെ ഏത് ഭാഗത്താണ് പെര്‍ഫ്യൂം അടിക്കേണ്ടതെന്ന് മിക്കവര്‍ക്കും അറിയില്ല. െൈകത്തണ്ടയിലും കഴുത്തിലും നെഞ്ചിലും വേണം പെര്‍ഫ്യൂം അടിക്കാന്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പലരും ചെവിയുടെ പുറകില്‍ പെര്‍ഫ്യൂം അടിക്കുന്നു. എന്നാല്‍ അത് വളരെ തെറ്റാണ്. ഒരിക്കലും ചെവിയുടെ പുറകില്‍ അടിക്കരുത്. പല രാസവസ്തുക്കളും ചേര്‍ന്നവയാണ് പെര്‍ഫ്യൂം. ഇത് ചര്‍മ്മത്തിന് വളരെ ദോഷമാണ്.
മുഖത്തോ കണ്ണിന് ചുറ്റുമോ ഒരിക്കലും പെര്‍ഫ്യൂം അടിക്കരുത്. ഇത് ചര്‍മ്മത്തിന് വളരെ ദോഷമാണ്. പ്രത്യേകിച്ച് കണ്ണിന് ചുറ്റുമുള്ള ചര്‍മ്മം വളരെ സെന്‍സിറ്റീവാണെന്ന് ഓര്‍ക്കുക. അബദ്ധത്തില്‍ പോലും കക്ഷത്തില്‍ പെര്‍ഫ്യൂം അടിക്കരുത്. ഇവിടത്തെ ചര്‍മ്മം വളരെ ലോലമായതിനാല്‍ ത്വക്ക് സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായേക്കാം.