video
play-sharp-fill

സദ്യയുടെ പേരിൽ വിവാഹം മുടങ്ങി: 600 പേർക്ക് സദ്യയൊരുക്കാൻ വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടു: പറ്റില്ലന്ന് വധുവിന്റെ വീട്ടുകാർ: എങ്കിൽ വിവാഹം വേണ്ടന്ന് വച്ച് വരൻ

സദ്യയുടെ പേരിൽ വിവാഹം മുടങ്ങി: 600 പേർക്ക് സദ്യയൊരുക്കാൻ വരന്റെ വീട്ടുകാർ ആവശ്യപ്പെട്ടു: പറ്റില്ലന്ന് വധുവിന്റെ വീട്ടുകാർ: എങ്കിൽ വിവാഹം വേണ്ടന്ന് വച്ച് വരൻ

Spread the love

ഡൽഹി: 600 പേർക്ക് സദ്യയൊരുക്കമെന്ന വരന്‍റെ കുടുംബത്തിന്‍റെ ആവശ്യം വധുവിന്‍റെ കുടുബം നിരസിച്ചതിന് പിന്നാലെ വിവാഹം മുടങ്ങി.
തങ്ങളുടെ കുടുംബത്തിന് ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താലാണ് വധുവിന്റെ കുടുംബം 600 പേർക്ക് ഭക്ഷണം തയാറാക്കാനില്ലെന്ന നിലപാടെടുത്തത്.

വധുവിന്‍റെ സഹോദരനാണ് വിചിത്ര സംഭവം സോഷ്യല്‍ മീഡിയ ആപ്പായ റെഡിറ്റില്‍ പങ്കു വച്ചത്. പേര് വെളിപ്പെടുത്താത്ത ഒരു ഉത്തരേന്ത്യൻ ഗ്രാമത്തിലാണ് സംഭവം.
“സ്ത്രീധനം കാരണം അവസാന നിമിഷം വിവാഹം റദ്ദാക്കി” എന്ന തലക്കെട്ടോടെയുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് വേദിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചർച്ചയ്ക്ക് വഴിവെക്കുകയും ചെയ്തു.

‘തങ്ങള്‍ വളരെ ചെറിയൊരു ടൗണിലാണ് താമസിക്കുന്നത്. ഞങ്ങളുടെ നാട്ടില്‍ സാധാരണയായി രണ്ട് രീതികളിലാണ് ആളുകള്‍ വിവാഹം കഴിക്കുന്നത്. ഒന്നുകില്‍ മട്ടണ്‍ ബിരിയാണി ഒക്കെ വച്ചുള്ള ഗംഭീര വിവാഹം; ഇതിന് 10-15 ലക്ഷത്തില്‍ കൂടുതല്‍ ചിലവാകും, അല്ലെങ്കില്‍ ഒരു ലളിതമായ ഒരു ചായ സല്‍ക്കാരവും കല്യാണവും. ആദ്യം ഇരു കുടുംബങ്ങളും അവരവരുടെ അതിഥികളുടെ ഭക്ഷണച്ചെലവ് വഹിക്കാൻ സമ്മതിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വരന്‍റെ കുടുംബം കല്യാണത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വധുവിന്‍റെ കുടുംബം 600 അതിഥികളുടെയും മുഴുവൻ ഭക്ഷണച്ചെലവും വഹിക്കണമെന്ന് ആവശ്യപ്പെട്ടു. ചിലവ് താങ്ങാനാകാത്തതിനാല്‍ ഞങ്ങള്‍ ഇത് അസാധ്യമാണെന്ന് അറിയിച്ചതോടെ വരനും കുടുംബവും വിവാഹം തന്നെ ഉപേക്ഷിക്കുകയായിരുന്നു. അവരുടെ ആഡംബരത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച്‌ കടം വരുത്താൻ ആഗ്രഹമില്ല – പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ വിവാഹം മുടങ്ങിയതോടെ അമ്മയും സഹോദരിയും നിർത്താതെ കരയുകയാണെന്നും പോസ്റ്റില്‍ പറയുന്നു. നിരവധി പേരാണ് വധുവിന്‍റെ കുടുംബത്തിന് പിന്തുണയുമായി എത്തിയത്. കല്യാണത്തിന് മുമ്പ് തന്നെ ഇതൊക്കെ തിരിച്ചറിഞ്ഞു രക്ഷപെടാൻ പറ്റിയതില്‍ ആശ്വസിക്കൂ എന്നാണ് ഒരാള്‍ പറഞ്ഞത്. വിവാഹങ്ങള്‍ വൻ ചെലവില്‍ ആഡംബരത്തോടെ നടക്കണമെന്ന ഇന്ത്യൻ വിശ്വാസത്തെയും നിരവധി പേർ വിമർശിച്ചു.