കോഴിക്കോട് പതിനഞ്ചുകാരിയെ പതിമ്മൂന്നും പതിന്നാലും വയസ്സുള്ള രണ്ട് വിദ്യാർഥികള്‍ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു ; 6-ാം ക്ലാസുകാരൻ പീഡന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു, സംഭവം പുറത്ത് അറിയുന്നത് സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ

Spread the love

കോഴിക്കോട് : നല്ലളത്ത് പത്താം ക്ലാസില്‍ പഠിക്കുന്ന പതിനഞ്ചുകാരിയെ പതിമ്മൂന്നും പതിന്നാലും വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികള്‍ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു.

video
play-sharp-fill

ആറാംക്ലാസില്‍ പഠിക്കുന്ന പതിനൊന്നുകാരൻ പീഡനദൃശ്യം പകർത്തി പ്രചരിപ്പിച്ചു. നഗരത്തില്‍ നല്ലളം പോലീസ് സ്റ്റേഷൻ പരിധിയില്‍ ഒരാഴ്ച മുൻപാണ് സംഭവം.

കൗണ്‍സലിങ്ങിനിടയില്‍ പെണ്‍കുട്ടി വിവരം പുറത്തുപറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരുമെല്ലാം സംഭവമറിഞ്ഞത്. തുടർന്ന്, പോലീസ് വിവരം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയെ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച മൂന്നു വിദ്യാർഥികളെയും സിഡബ്ല്യുസിക്ക് മുൻപാകെ ഹാജരാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.