video
play-sharp-fill

മൈസൂരുവിൽ ബൈക്ക് അപകടം : ബൈക്ക് തെന്നി മറിഞ്ഞ് ഡിവൈഡറിലിടിച്ചു ; എരുമേലി സ്വദേശിയായ യുവതിയ്ക്ക് ദാരുണാന്ത്യം ; ദുരന്തം മുണ്ടായത് അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് വരുന്നതിനിടെ ; യുവാവ് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍

മൈസൂരുവിൽ ബൈക്ക് അപകടം : ബൈക്ക് തെന്നി മറിഞ്ഞ് ഡിവൈഡറിലിടിച്ചു ; എരുമേലി സ്വദേശിയായ യുവതിയ്ക്ക് ദാരുണാന്ത്യം ; ദുരന്തം മുണ്ടായത് അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് വരുന്നതിനിടെ ; യുവാവ് ഗുരുതര പരിക്കുകളോടെ ചികിത്സയില്‍

Spread the love

ബെംഗളൂരു: മൈസൂരുവിന് സമീപം ബൈക്ക് അപകടത്തിൽ മലയാളി യുവതി മരിച്ചു. എരുമേലി സൗത്ത് എരുത്വാപ്പുഴ കളത്തൂർ ബിജു- സുനിത ദമ്പതികളുടെ ഏക മകൾ കാർത്തിക ബിജു (25) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന പാലക്കാട് ഒറ്റപ്പാലം മാങ്കോട് തൃക്കടേരി ചാമണ്ണൂർ ഗോപാലകൃഷ്ണന്റെ മകൻ ജി. ഗിരിശങ്കർ തരകന് (26) പരുക്കേറ്റു,

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൈസൂരുനഞ്ചന്‍ഗുഡ് ദേശീയപാതയിലാണ് അപകടം നടന്നത് . ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. റോഡ് പണി നടക്കുന്നതിനാല്‍ ബൈക്ക് തെന്നി മറിഞ്ഞാണ് ഡിവൈഡറിലിടിച്ചത്. യുവതി സ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു.

ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യുവാവിനെ മൈസൂരു ജെഎസ്‌എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്‍ത്തിക, ഏക മകളാണ്. മാതാപിതാക്കളായ ബിജുവിന്റെയും സുനിതയുടേയും വലിയ പ്രതീക്ഷയായിരുന്ന കാര്‍ത്തികയുടെ അപ്രതീക്ഷിതമായ വേര്‍പാട്. യുവതിയുടെ മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ബെംഗളൂരുവിലെ ഒരു ഐടി സ്ഥാപനത്തില്‍ സഹപ്രവര്‍ത്തകരാണ് രണ്ട് പേരും.