തേർഡ് ഐ ന്യൂസ് സംഘടിപ്പിക്കുന്ന ഓൾ കേരള 70+ നോൺ പ്രൊഫഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റ് ഇന്ന് കോട്ടയത്ത് നഗരസഭാ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനും നിഷ സ്നേഹക്കൂടും ചേർന്ന് ഉദ്ഘാടനം ചെയ്യും; വിജയികളെ കാത്തിരിക്കുന്നത് ട്രോഫിയും പതിനായിരം രൂപ ക്യാഷ് പ്രൈസും

Spread the love

കോട്ടയം : തേർഡ് ഐ ന്യൂസ് സംഘടിപ്പിക്കുന്ന ഓൾ കേരള 70+ നോൺ പ്രൊഫഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വൈഎംസിഎ ബിൽഡിംഗിലെ ഷട്ടിൽ കോർട്ടിൽ നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും ജീവകാരുണ്യ പ്രവർത്തക നിഷാ സ്നേഹക്കൂടും ചേർന്ന് ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

 

ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ വിജയികളാവുന്നവർക്ക് ഒട്ടനവധി ക്യാഷ് പ്രൈസുകളാണ് ഒരുക്കിയിരിക്കുന്നത്.

ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവർക്ക് 10000 രൂപയും ട്രോഫിയുമാണ് ലഭിക്കുന്നത്., രണ്ടാം സ്ഥാനത്തിന് അർഹരായവർക്ക് 7000 രൂപയും ട്രോഫിയും, സെമിഫൈനലിസ്റ്റിന് 2000 രൂപയും ട്രോഫിയും, ക്വാർട്ടർ ഫൈനലിസ്റ്റിന് ട്രോഫിയും ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group