ആധുനിക രീതിയിലുള്ള പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള; എരുമേലി ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിലുൾപ്പെട്ട സ്മാർട്ട് അംഗൻവാടി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: എരുമേലി ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് അംഗൻ വാടി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും വാർഡ് അംഗവുമായ ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു.

ഉമ്മിക്കുപ്പ വാർഡിലെ 116 -ാം നമ്പർ അറുവച്ചാംകുഴി അംഗൻവാടി സ്മാർട്ട് അംഗൻവാടി ആക്കുന്നതിന് പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും ആറ് ലക്ഷം രൂപ അനുവദിപ്പിച്ച് ആണ് നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചത്.

ആധുനിക രീതിയിലുള്ള പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബി സണ്ണി മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജിത്ത് ഐസിഡിസി സൂപ്പർ വൈസർ ബിനു, ബിന്ദു സജി, മേരിക്കുട്ടി ജോസഫ് മേരി പൗലോസ്, ബിജു രാജേന്ദ്രൻ, കാവുങ്കൽ ബിനു നിരപ്പേൽ എന്നിവർ പ്രസംഗിച്ചു.