മണർകാട് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ ; ഒരാൾ അന്യസംസ്ഥാന തൊഴിലാളി

Spread the love

കോട്ടയം : മണർകാട് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. ആസ്സാം സ്വദേശി മണിനുൾ ഹഖ് (27), പാറമ്പുഴ സ്വദേശി ഹരി ജയൻ എന്നിവരാണ് പിടിയിലായത്.

video
play-sharp-fill

മണിനുൾ ഹഖിൽ നിന്ന് 300 ഗ്രാം കഞ്ചാവും ഹരി ജയനിൽ നിന്ന് 5 ഗ്രാം കഞ്ചാവുമാണ് പിടി കൂടിയത്.

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിൻ്റ നിർദേശപ്രകാരമുള്ള പരിശോധനയിൽ മണർകാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സജീർ ഇ. എം. സിവിൽ പോലീസ് ഓഫീസർ രോഹിൽ രാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group