
ഈ ഭക്ഷണങ്ങൾ അലുമിനിയം ഫോയിലിൽ പാചകം ചെയ്യാൻ പാടില്ല; കാരണം ഇതാണ്
ഭക്ഷണങ്ങൾ പാകം ചെയ്യാനും സുരക്ഷിതമായി സൂക്ഷിക്കാനുമൊക്കെ അലുമിനിയം ഫോയിൽ നല്ലതാണ്. എന്നാൽ ഇത് എപ്പോഴും ഭക്ഷണങ്ങൾ പാചകം ചെയ്യാൻ സുരക്ഷിതമല്ല. പച്ചറികൾ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് സൂക്ഷിക്കാൻ സാധിക്കും.
എന്നാൽ അമിതമായ ചൂടിൽ അസിഡിറ്റിയുള്ള അല്ലെങ്കിൽ എരിവുള്ള ഭക്ഷണങ്ങൾ ഇതിൽ പാചകം ചെയ്യുന്നത് സുരക്ഷിതമല്ല. അതിനാൽ തന്നെ ഈ ഭക്ഷണ സാധനങ്ങൾ അലുമിനിയം ഫോയിലിൽ പാചകം ചെയ്യാൻ പാടില്ല.
തക്കാളി, വിനാഗിരി, പുളി എന്നിവ ചേർന്ന ഭക്ഷണങ്ങൾ അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ഒഴിവാക്കാം. അസിഡിറ്റി അടങ്ങിയ ഭക്ഷണങ്ങൾ ഇതിൽ പാകം ചെയ്താൽ നിങ്ങളുടെ ഭക്ഷണത്തിലും അലുമിനിയത്തിന്റെ അംശം ഉണ്ടാകും. അലുമിനിയം ഉള്ളിൽ ചെന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപ്പുകൊണ്ടുള്ള ഭക്ഷണങ്ങൾ
ആസിഡ് പോലെത്തന്നെ ഉപ്പും അലുമിനിയത്തെ എളുപ്പത്തിൽ ഉരുക്കുന്നു. അതിനാൽ തന്നെ ഉപ്പ് കൊണ്ടുള്ള ഭക്ഷണങ്ങൾ അലുമിനിയം ഫോയിലിൽ പാകം ചെയ്താൽ സോഡിയം ക്ലോറൈഡ് അലുമിനിയവുമായി പ്രതിപ്രവർത്തിക്കുകയും അലുമിനിയം ഭക്ഷണത്തിൽ ഉരുകിചേരുകയും ചെയ്യും.
അമിതമായ ചൂടിൽ വേവിക്കുന്ന ഭക്ഷണങ്ങൾ
എത്ര ചൂട് കൂടിയാലും അലുമിനിയം ഫോയിൽ ഒരിക്കലും കത്തുകയില്ല. എന്നാൽ അമിതമായി ചൂടാക്കേണ്ടി വരുന്ന ഭക്ഷണങ്ങൾ അലുമിനിയം ഫോയിലിൽ പാകം ചെയ്യരുത്. ചൂട് കൂടുമ്പോൾ മെറ്റൽ ഭക്ഷണത്തിലേക്ക് കലരുന്നു. അതിനാൽ തന്നെ നല്ല ചൂടിൽ മാത്രം വേവുന്ന ഭക്ഷണങ്ങൾ അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാകം ചെയ്യാതിരിക്കാം.
കടൽ വിഭവങ്ങൾ
എളുപ്പത്തിൽ അലുമിനിയം ഫോയിൽ ഉപയോഗിച്ച് കടൽ വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. എന്നാൽ മത്സ്യങ്ങൾ ഇത് ഉപയോഗിച്ച് പാകം ചെയ്താൽ അലുമിനിയം മത്സ്യത്തിൽ കലരുകയും മത്സ്യത്തിന്റെ എല്ലാ ഗുണങ്ങളും നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് ആരോഗ്യത്തിനും ദോഷകരമാണ്.
കുക്കീസ്
ചെറിയ ചൂടിൽ എളുപ്പത്തിൽ വേവിച്ചെടുക്കാൻ സാധിക്കുന്ന ഒന്നാണ് കുക്കീസ്. അലുമിനിയം ഫോയിൽ ഉപയോഗിച്ച് കുക്കീസ് ഉണ്ടാക്കാൻ സാധിക്കുമെങ്കിലും ചില പ്രശ്നങ്ങൾ ഇതിനുമുണ്ട്. ഇത് കുക്കീസിന്റെ മുകൾ ഭാഗം കൂടുതൽ കട്ടിയുള്ളതും ക്രിസ്പിയാക്കുകയും ചെയ്യുന്നു.
കൂടാതെ കുക്കീസ് അലുമിനിയം ഫോയിലിൽ പറ്റിയിരിക്കാനും സാധ്യതയുണ്ട്.
വറുക്കുന്ന വിഭവങ്ങൾ
ദീർഘ നേരമെടുത്ത് വേവുന്ന ഭക്ഷണങ്ങൾ അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാകം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാം. ഭക്ഷണം പാകമാകാൻ അധികനേരമെടുക്കുമ്പോൾ കൂടുതൽ അലുമിനിയം ഭക്ഷണത്തിലേക്ക് കലരാൻ സാധ്യതയുണ്ട്.