video
play-sharp-fill

അടുക്കളയിൽ മീൻ മണം അസഹനീയമാണോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ

അടുക്കളയിൽ മീൻ മണം അസഹനീയമാണോ? എങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ

Spread the love

മീൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവരും അല്ലാത്തവരുമുണ്ട്. മീനില്ലെങ്കിൽ ചോറ് കഴിക്കാൻ മടിക്കുന്നവർ പോലുമുണ്ട്. എന്നാൽ മീനിന്റെ മണം ഇഷ്ടപെടുന്ന എത്രപേരുണ്ടാകും.

ചില മീനുകൾ വേവിച്ച് കഴിഞ്ഞാൽ പിന്നെ മണമൊന്നും ഉണ്ടാകില്ല. എന്നാൽ മറ്റ് ചിലത് അങ്ങനെയല്ല. എത്രയൊക്കെ കഴുകി വൃത്തിയാക്കിയാലും മണം പോകില്ല. അടുക്കളയിൽ മീനിന്റെ ദുർഗന്ധം തങ്ങി നിൽക്കുകയും ചെയ്യും. മീനിന്റെ മണം അസഹനീയമായെങ്കിൽ ഇങ്ങനെ ചെയ്ത് നോക്കൂ.

1. മീൻ കഴുകി വൃത്തിയാക്കിയതിന് ശേഷം അടുക്കളയിൽ മണം തങ്ങിനിൽക്കുന്നുണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. ഒരു പാത്രത്തിൽ വെള്ളമെടുത്തതിന് ശേഷം അതിലേക്ക് കുറച്ച് ഏലക്ക, കറുവപ്പട്ട, ഗ്രാമ്പു എന്നിവ ചേർത്ത് തിളപ്പിക്കണം. 10 മിനിട്ടോളം ഇങ്ങനെ നന്നായി തിളപ്പിക്കണം. ഇത് അടുക്കളയിൾ തങ്ങി നിൽക്കുന്ന മീനിന്റെ മണത്തെ അകറ്റാൻ സഹായിക്കുന്നു.

2. മീൻ വൃത്തിയാക്കുമ്പോൾ ഡ്രെയിനിൽ മീനിന്റെ മാലിന്യങ്ങൾ അടിഞ്ഞുകൂടിയാലും അടുക്കളയിൽ ദുർഗന്ധം നിലനിൽക്കാം. ഇതിനെ നീക്കം ചെയ്യാൻ ചെറുചൂടുവെള്ളത്തിൽ വിനാഗിരിയും കുറച്ച് ബേക്കിംഗ് സോഡയും ചേർത്ത് ഡ്രെയിനിലേക്ക് ഒഴിച്ച് കൊടുക്കാം. ഇത് ഡ്രെയിനിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് ദുർഗന്ധത്തെ അകറ്റുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. മീൻ കഴുകി വൃത്തിയാക്കിയതിന് ശേഷം ആ ഭാഗത്തേക്ക് കുറച്ച് ബേക്കിംഗ് സോഡ വിതറിയാൽ ദുർഗന്ധം മാറിക്കിട്ടും.

4. വീട്ടിൽ കാപ്പിപൊടിയുണ്ടെങ്കിൽ അത് ഒരു പാത്രത്തിലേക്കിട്ട് അടുക്കളയിൽ തുറന്ന് വയ്ക്കാം. ഇത് ദുർഗന്ധത്തെ അകറ്റി നല്ല ഗന്ധം പരത്തുന്നു.

5. മീൻ കഴുകുമ്പോഴും പാകം ചെയ്യുമ്പോഴും അടുക്കളയിലെ ജനാലകളും വാതിലുകളും തുറന്നിടാൻ ശ്രദ്ധിക്കണം. ഇത് മീനിന്റെ ദുർഗന്ധം അടുക്കളയ്ക്കുള്ളിൽ തങ്ങി നിൽക്കുന്നത് ഇല്ലാതാക്കുന്നു.