
മുറുക്കാൻ കടയിൽ വൻതിരക്ക്; രാവെന്നും പകലെന്നും ഇല്ലാതെ ആളുകൾ,പൊടിപൊടിച്ച് കച്ചവടം, ഒടുവിൽ പിടിവീണു; ഓങ്ങല്ലൂർ പോക്കുപടിയിൽ ഒന്നരക്കിലോ കഞ്ചാവും നിരോധിത പുകയില ഉല്പന്നങ്ങളുമായി യുപി സ്വദേശി പിടിയിൽ; പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
പാലക്കാട്: പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂരിൽ മുറുക്കാൻ കടയുടെ മറവിൽ കഞ്ചാവുൾപ്പടെ ഉള്ള ലഹരി ഉൽപന്നങ്ങളുടെ കച്ചവടം പിടികൂടി.
ഓങ്ങല്ലൂർ പോക്കുപടിയിൽ ഒന്നര കിലോ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി യുവാവ് പിടിയിലായി.
സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി 24 വയസുകാരൻ രഘുനന്ദനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ആഴ്ചകൾക്ക് മുൻപും ഇയാളുടെ പെട്ടികടയിൽ നിന്ന് നിരോധിത പുകയില ഉല്പനങ്ങൾ പിടികൂടിയിരുന്നു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളുകളായി ഇയാളെക്കുറിച്ച് പരാതി ഉയർന്നിരുന്നു. ഓങ്ങല്ലൂർ സെന്ററിലായിരുന്നു ഇയാളുടെ മുറുക്കാൻ കട സ്ഥിതി ചെയ്തിരുന്നത്.
Third Eye News Live
0