
24മണിക്കൂറും രസലഹരിയെക്കുറിച്ച് ചർച്ച നടത്തിയാൽ കുട്ടികൾ അത് തേടിപോകുമെന്നും,എന്നാൽ പിടിക്ക പ്പെടുന്നവരെല്ലാം പാവപ്പെട്ടവന്റെ കുട്ടികളെന്നും ഷൈൻ ടോം ചാക്കോ.കൊക്കെയ്ന്‍ കേസില്‍ താന്‍ പ്രതിയായത് ഉൾപ്പടെ,സ്വാധീനിക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണെന്നും താന്‍ കഴിവില്ലാത്ത സാധാരണക്കാരന്‍ ആണെന്നും ഷൈന്‍ ടോം മാധ്യമങ്ങളോടു പറഞ്ഞു.ആലപ്പുഴയില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ തന്‍റെ പേര് പറഞ്ഞത് മാധ്യങ്ങളാണെന്നും”,പോലീസ് ഉദ്യോഗസ്ഥർ ആരും പേര് പറഞ്ഞതായി അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.കാര്യങ്ങൾ വ്യക്തമാകുന്നതിനു മുൻപേ പലരും പലതും പറഞ്ഞുണ്ടാക്കുന്നതാണെന്നും ഷൈൻ കൂട്ടിച്ചേർത്തു.ലഹരിയെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നതോടെ മാധ്യമങ്ങൾക്ക് ഉത്തരം നൽകാതെ ഷൈൻ ടോം ചാക്കോ ഇറങ്ങിപ്പോയി.