video
play-sharp-fill

കെട്ടിടത്തിന് ലൈസൻസ് അനുവദിക്കാൻ കൈക്കൂലി ; ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

കെട്ടിടത്തിന് ലൈസൻസ് അനുവദിക്കാൻ കൈക്കൂലി ; ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Spread the love

കൊച്ചി: കെട്ടിടത്തിന് ലൈസൻസ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ നി​തീ​ഷ് റോ​യി​യെ​യാ​ണ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

റ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ത്തി​ന് ലൈ​സ​ൻ​സ് ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി 8000 രൂ​പ​ നീ​തീ​ഷ് കൈക്കൂലിയായി വാ​ങ്ങി​യ​ത്. തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് മു​ന്നി​ൽ പ​ണം വാ​ങ്ങി​യ​താ​യി സ​മ്മ​തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

സംഭവം വി​വാ​ദ​മാ​യ​തോ​ടെ ഗൂ​ഗി​ൾ പേ ​വ​ഴി കെ​ട്ടി​ട ഉ​ട​മ​യ്ക്ക് പ​ണം തി​രി​കെ നൽകി തടിയൂരാൻ ശ്രമിച്ചു. തുടർന്ന് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ സി.​സ​തീ​ശ​ൻ പ​രാ​തി​യെ നൽകുകയായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group