
ഇന്ന് സ്‌റ്റൂളില്ലാത്ത വീടുകൾ ഉണ്ടാവില്ല. എളുപ്പത്തിൽ ഉപയോഗിക്കാനും അതുകഴിഞ്ഞ് സൂക്ഷിക്കാനുമൊക്കെ വലിയ ബുദ്ധിമുട്ടില്ലാത്തതിനാൽ സ്റ്റൂളിന് നിരവധി ഉപയോഗങ്ങളാണ് വീടുകളിലുള്ളത്. ചിലർ ഇരിക്കാനും മറ്റ് ചിലർ സാധനങ്ങൾ സൂക്ഷിക്കാനുമൊക്കെ സ്റ്റൂൾ ഉപയോഗിക്കാറുണ്ട്.
വീടുകളിൽ സാധാരണമായി ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് സ്റ്റൂളുകളാണ്. കണ്ട് പരിചിതമായ കാഴ്ചയാണ് സ്റ്റൂളിന് നടുവിലെ വൃത്തത്തിലുള്ള ദ്വാരം. ശരിക്കും എന്തിനായിരിക്കും സ്റ്റൂളിന് നടുവിൽ ദ്വാരം ഇടുന്നത്. നിങ്ങൾ എപ്പോഴെങ്കിലും ഇതെന്തിനാണെന്ന് ആലോചിച്ചിട്ടുണ്ടോ? ഇതിന് പിന്നിൽ പലതരം ഉദ്ദേശങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ.
1. പെട്ടെന്ന് സ്റ്റൂളിന്റെ ഘടന മാറിപോകാതെ സന്തുലിതമായി നിലനിൽക്കാൻ വേണ്ടിയാണ് സ്റ്റൂളിന് നടുവിൽ വൃത്താകൃതിയിൽ ദ്വാരം ഇടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2. ആളുകൾ ഇരിക്കുമ്പോൾ സ്റ്റൂളിന്റെ എല്ലാ വശങ്ങളിലും ഭാരം ഒരുപോലെ നിയന്ത്രിക്കാനും ഈ ദ്വാരം സഹായിക്കുന്നു. അതിനാൽ തന്നെ പെട്ടെന്ന് പൊട്ടിപ്പോവുകയുമില്ല.
3. വീട്ടിൽ ഒന്നിൽകൂടുതൽ സ്റ്റൂളുകളുണ്ടെങ്കിൽ അവയെല്ലാം ഒരുമിച്ച് അടുക്കി വയ്ക്കാറുണ്ട്. ഇങ്ങനെ വയ്ക്കുമ്പോൾ സ്റ്റൂളുകൾ മുറുകിയിരിക്കുകയും പിന്നീട് ഒന്നിൽ നിന്നും മറ്റൊന്ന് വേർപ്പെടുത്താൻ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. എന്നാൽ, സ്റ്റൂളിൽ ദ്വാരം ഉള്ളതിനാൽ വായുവിന്റെ മർദ്ദം കുറയ്ക്കാൻ സഹായിക്കുകായും എളുപ്പത്തിൽ സ്റ്റൂൾ
വേർപ്പെടുത്താൻ സാധിക്കുകയും ചെയ്യുന്നു.
4. സ്റ്റൂൾ ലൈറ്റ് വെയ്റ്റ് ആയതിനാൽ ദ്വാരത്തിലൂടെ വിരലെത്തിച്ച് എളുപ്പത്തിൽ എവിടേക്ക് വേണമെങ്കിലും മാറ്റുവാനും പിന്നീട് എടുത്ത് ഉപയോഗിക്കാനും സൗകര്യപ്രദമാണിത്.
5. ഈ ദ്വാരം കൂടുതൽ വലിപ്പമുള്ളതോ ചെറുതോ ആകാൻ പാടില്ല. വലിപ്പമുള്ളതായാൽ സ്റ്റൂളിന്റെ ഘടനയിൽ മാറ്റങ്ങൾ ഉണ്ടാവുകയും ഇനി ചെറുതാണെങ്കിൽ ഉപയോഗിക്കാൻ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു.