
വയറിൽ ഒരിഞ്ച് ഇടമില്ലാത്ത തരത്തിൽ മൂക്കുമുട്ടെ ഭക്ഷണം കഴിച്ച ശേഷവും എന്തെങ്കിലും മധുരമുള്ളത് കിട്ടുമോ എന്ന് തിരക്കുന്നവരെ കണ്ടിട്ടില്ലേ. ഈ ഒരു തോന്നൽ പലർക്കും ഉണ്ടാകാറുള്ളതാണ്.
നമ്മുടെ വയർ നിറഞ്ഞെന്ന സന്ദേശം നൽകുന്ന തലച്ചോറിലെ അതേ കോശങ്ങൾ തന്നെയാണ് മധുരം തേടി പോകാൻ നമ്മെ പ്രേരിപ്പിക്കുന്നതെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. മാക്സ് പ്ലാങ്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെറ്റബോളിസം റിസർച്ചിലെ ഡോ. ഹെന്നിങ് ഫെൻസെലോയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്.
പിഒഎംസി ന്യൂറോണുകളുടെ ഈ ഇരട്ട മുഖമാണ് നമ്മുടെ ഭക്ഷണശേഷമുള്ള മധുരക്കൊതിക്ക് പിന്നിലെന്ന് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഇവരുടെ പഠനറിപ്പോർട്ട് പറയുന്നു. എലികളിലും ആരോഗ്യമുളള 30 മനുഷ്യരിലുമാണ് പഠനം നടത്തിയത്. ഈ മധുരക്കൊതിക്ക് പിന്നിൽ പരിണാമപരമായ പ്രത്യേകതകളും ഉണ്ടാകാമെന്ന് ഡോ. ഹെന്നിങ്ങ് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രകൃതിയിൽ അപൂർവമായി മനുഷ്യർക്ക് ലഭിച്ചിരുന്നതും എന്നാൽ, പെട്ടെന്ന് ഊർജ്ജം പ്രദാനം ചെയ്‌തിരുന്നതുമായ വിഭവമാണ് മധുരം. അതിനാൽ എപ്പോൾ കിട്ടിയാലും കഴിക്കാൻ തോന്നുന്ന രീതിയിലാണ് തലച്ചോർ മധുരവിഭവങ്ങളെ കണക്കാക്കി വച്ചിരിക്കുന്നത്.
ഇതാകാം മനുഷ്യരുടെ ഇനിയും മാറാത്ത മധുരത്തോടുള്ള ആസക്‌തിയുടെ പിന്നിലെന്ന് കരുതപ്പെടുന്നു. അമിതമായ ഭക്ഷണം കഴിപ്പ് നിയന്ത്രിക്കുന്നതിനുള്ള തെറാപ്പികളിൽ അടക്കം പ്രയോജനപ്പെടുത്താവുന്നവയാണ് പഠനത്തിലെ കണ്ടെത്തലുകൾ.



