കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 16 പേർക്ക് ഭക്ഷ്യവിഷബാധ; ഭക്ഷ്യവിഷബാധയേറ്റത് ഫാസ് എന്ന കുഴിമന്തി കടയിൽ നിന്ന് മന്തി കഴിച്ചവർക്ക്; ഭക്ഷവിഷബാധയേറ്റവർ ചികിത്സയിൽ; കടയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി കട അടച്ചുപൂട്ടി

Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 16 പേർക്ക് ഭക്ഷ്യവിഷബാധ.

video
play-sharp-fill

26-ാം മൈലിൽ പ്രവർത്തിക്കുന്ന ഫാസ് എന്ന കുഴിമന്തി കടയിൽ നിന്ന് മന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഇവിടെ നിന്നും ഭക്ഷണം കഴിച്ച16 പേർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. പരിശോധനയ്ക്കുശേഷം കട അടച്ചുപൂട്ടി. അതേസമയം, ഭക്ഷവിഷബാധയേറ്റവർ ചികിത്സയിൽ തുടരുകയാണ്.