
അജിത്തിന്റെ സമീപകാലത്തെ ഏറ്റവും വലിയ വിജയമായി മാറാൻ ‘ഗുഡ് ബാഡ് അഗ്ലി’..’വിടാമുയര്‍ച്ചിയുടെ’ പരാജയത്തിനു ശേഷം പുറത്തിറങ്ങുന്ന വമ്പൻ സിനിമയാണിത്.’വിടാമുയർച്ചി’റിലീസ് ചെയ്ത ദിവസം തന്നെ മോശം റിപ്പോർട്ട് വന്നതോടെ ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു.ഈ സിനിമ ‘26’കോടിയാണ് ആദ്യ ദിനം ഇന്ത്യയിൽ നിന്ന് നേടിയത്.എന്നാൽ‘ഗുഡ് ബാഡ് അഗ്ലി’കലക്ഷൻ ട്രാക്കിങ് സൈറ്റായ സാക്നിക്കിന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്നും ചിത്രം വാരിയത് 28.50 കോടിയാണ്.
വിജയ് ചിത്രമായ‘ഗോട്ടി’നുപോലും 20.66 കോടിയാണ് ആദ്യദിനം ഇന്ത്യയിൽ നിന്നും ലഭിച്ചത്.അജിത് നായകനായ ഈ സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്നെല്ലാം ലഭിക്കുന്നത്.ഇതോടെ റിലീസ് ദിനത്തിൽ ഏറ്റവും കൂടുതൽ ആഭ്യന്തര കലക്ഷൻ നേടിയത് അജിത് ചിത്രമായ ഗുഡ് ബാഡ് അഗ്ലിയാണ്.


