
കോട്ടയം: എരുമേലിയിൽ വീടിനു തീപിടിച്ച് ഒരാൾ മരിച്ചു. കനകപ്പാലം സ്വദേശി സീതമ്മ(50)യാണ് മരിച്ചത്. ഭർത്താവിനും രണ്ട് മക്കൾക്കും ഗുരുതരമായി പൊള്ളലേറ്റു. ഭർത്താവ് സത്യപാലൻ(53), മകൾ അഞ്ജലി (26), മകൻ ഉണ്ണിക്കുട്ടൻ(22) എന്നിവർക്കാണ് പൊള്ളലേറ്റത്.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. തീ പടർന്നത് എങ്ങനെയെന്നു വ്യക്‌തമല്ല. വീട്ടിൽ വച്ച് ആരെങ്കിലും ആത്മഹത്യാശ്രമം നടത്തിയതാണോ എന്നും സംശയമുണ്ട്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. ഗുരുപരമായി പൊള്ളലേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


