സ്ത്രീവേഷം കെട്ടിയ പുരുഷൻമാർ സ്ത്രീകൾക്കുള്ള സർക്കാർ ആനുകൂല്യം തട്ടിയെടുത്തു: 3 ലക്ഷത്തിലേറെ രൂപയാണ് സംഘം തട്ടിയത്: ഉദ്യോഗസ്ഥർക്ക് പങ്കില്ലന്ന് പറയുന്നു.

Spread the love

ബംഗളൂരു: സ്ത്രീകളുടെ വേഷംകെട്ടിയ പുരുഷന്മാർ സർക്കാർ പദ്ധതിയില്‍നിന്നു ലക്ഷങ്ങള്‍ അടിച്ചുമാറ്റി. മൂന്നു ലക്ഷത്തിലേറെ രൂപയാണ് സംഘം തട്ടിയെടുത്തത്.

video
play-sharp-fill

യാദ്ഗീർ ജില്ലയിലെ മല്‍ഹർ ഗ്രാമത്തില്‍ നടന്ന സംഭവം കർണാടകയില്‍ വലിയ വിവാദമായി. പുരുഷന്മാർ സാരിയുടുത്ത്, തലമറച്ച്‌ ഫോട്ടോയ്ക്ക് പോസ് ചെയ്തെടുത്ത ചിത്രങ്ങള്‍

അറ്റൻഡൻസ് ലോഗിംഗ് സിസ്റ്റമായ നാഷണല്‍ മൊബൈല്‍ മോണിറ്ററിംഗ് സർവീസില്‍ അപ്‌ലോഡു ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രങ്ങള്‍ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വിവിധ സർക്കാർ പദ്ധതികളില്‍നിന്നു സ്ത്രീകളുടെ ആനുകൂല്യം ഇവർ തട്ടിയെടുക്കുകയായിരുന്നു.

തട്ടിപ്പില്‍ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നാണ് പഞ്ചായത്ത് അധികാരികളുടെ വാദം. പണം തടസമില്ലാതെ അർഹതപ്പെട്ടവർക്കു ലഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതല്‍ തട്ടിപ്പു നടന്നിട്ടുണ്ടോയെന്ന് പരിശോധന നടക്കുകയാണെന്നും അധികൃതർ പറഞ്ഞു.