
കൊച്ചി: നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയുമൊക്കെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മോളി കണ്ണമാലി. നടിയുടെ അസുഖത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുമൊക്കെ നേരത്ത വാർത്തകള്‍ വന്നിരുന്നു.
ഇപ്പോഴിതാ മോളി കണ്ണമാലിക്ക് ചികിത്സാ സഹായമായി പണം നല്‍കിയിരിക്കുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂർ.
അഞ്ച് ലക്ഷം രൂപയുടെ ചെക്കാണ് അദ്ദേഹം മോളി കണ്ണമാലിക്ക് നല്‍കിയത്. ഇതുകണ്ടതും മോളിയുടെ കണ്ണ് നിറഞ്ഞു.’എല്ലാവർക്കും ആദ്യം തന്നെ നമസ്‌കാരം. ഒരാളും ചെയ്യാത്ത ഒരു നന്മ ചെയ്ത സാറിന് ഒരുപാട് നന്ദി. എനിക്ക് അത്രയേ പറയാനുള്ളൂ. ടാങ്ക്യൂ ടാങ്ക്യൂ…’- മോളി കണ്ണമാലി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോളി കണ്ണമാലിക്ക് പണം നല്‍കുക മാത്രമല്ല ബോബി ചെമ്മണ്ണൂർ ചെയ്തത്. നടിയുടെ വലിയൊരു ആഗ്രഹം കൂടി അദ്ദേഹം സാധിപ്പിച്ചുകൊടുത്തു. അതിനെക്കുറിച്ച് ബോബി ചെമ്മണ്ണൂർ വെളിപ്പെടുത്തി.’എന്നോട് എന്റെ സ്റ്റാഫ് വന്നുപറഞ്ഞു, മോളി ചേച്ചിക്ക് റോള്‍സ് റോയിസില്‍ കയറാൻ അഗ്രഹമുണ്ടെന്ന്.
അതും ബോച്ചെയുടെ കൂടെത്തന്നെ കയറണമെന്ന്. അതിനെന്താ റോള്‍സ് റോയിസില്‍ നമുക്ക് ഒന്നിച്ച് പോരാമെന്ന് ഞാൻ സ്റ്റാഫിനോട് പറഞ്ഞു.ഇപ്പോള്‍ ആഗ്രഹം മാറിയോ’- അദ്ദേഹം ചോദിച്ചു. മാറിയെന്നായിരുന്നു മോളി കണ്ണമാലിയുടെ മറുപടി.
തുടർന്ന് ബോച്ചെയെ കല്യാണം കഴിക്കണമെന്നൊന്നും ആഗ്രഹമില്ലല്ലോ അല്ലേയെന്നും ബോബി ചെമ്മണ്ണൂർ ചോദിച്ചു. വണ്ടിയില്‍ കയറണമെന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂവെന്ന് മോളി കണ്ണമാലി മറുപടി നല്‍കി.



