കോട്ടയം പരിപ്പ് മാതംഗീസ് സ്‌കൂൾ ഓഫ് മ്യൂസിക്ക് 23 – മത് ശ്രീരാമ നവമി ആഘോഷം: 2025 ഏപ്രിൽ 13 ഞായറാഴ്‌ച രാവിലെ 7.30 മുതൽ പരിപ്പ് ശ്രീമഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ

Spread the love

പരിപ്പ്: പരിപ്പ് മാതംഗീസ് സ്‌കൂൾ ഓഫ് മ്യൂസിക്ക്
23 – മത്
ശ്രീരാമ നവമി ആഘോഷം
2025 ഏപ്രിൽ 13 ഞായറാഴ്‌ച രാവിലെ 7.30 മുതൽ പരിപ്പ് ശ്രീമഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും.

video
play-sharp-fill

പഞ്ചരത്ന കീർത്തനാലാപനം, ഗുരുപൂജ, പുരസ്ക്കാരസമർപ്പണം, സാംസ്‌കാരിക സമ്മേളനം, കെ.എസ്. സത്യമൂർത്തി, ഗോപി കൊടുങ്ങല്ലൂർ അനുസ്‌മരണം എന്നിവയാണ് പരിപാടികൾ.

രാവിലെ 7.30ന് സംഗീതാർച്ചന
8.30-ന് പഞ്ചരത്ന കീർത്തനാലാപനം.
10 -ന് സാംസ്‌കാരികസമ്മേളനം.
അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്ഘാടനം സംസ്ഥാന സഹകരണ – ദേവസ്വം- തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
മുഖ്യപ്രഭാഷണം കെ. ഫ്രാൻസിസ് ജോർജ് എംപി .
ഗുരുക്കന്മാരേയും പുരസ്‌കാര ജേതാക്കളെയും
പരിചയപ്പെടുത്തുന്നത് പ്രശസ്‌ത വയലിൻ വിദ്വാൻ നെടുമങ്ങാട് ശിവാനന്ദൻ ,

കെ.എസ്. സത്യമൂർത്തി, ഗോപി കൊടുങ്ങല്ലൂർ
അനുസ്‌മരണം .
ആർ. ഗോപികൃഷ്‌ണൻ (പ്രസിഡൻ്റ്എൻഎസ്എസ് കരയോഗം പരിപ്പ്) , അയ്‌മനം

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
വിജി രാജേഷ് എസ്. ലക്ഷ്മ‌ണൻ (ജില്ലാ പ്രസിഡൻ്റ്, കേരള ബ്രാഹ്മണസഭ, കോട്ടയം)
സുമ പ്രകാശ് (വാർഡ് മെമ്പർ, അയ്‌മനം ഗ്രാമപഞ്ചായത്ത്) കെ. സി. ശ്യാംജി (പ്രസിഡൻ്റ് എസ്എൻഡിപി ശാഖായോഗം പരിപ്പ്) എന്നിവർ ആശംസകൾ അർപ്പിക്കും.