
വിപണയിലെത്തിയതും ചൂടപ്പം പോലെ വിറ്റു പോയി ; അറിയാം ചിക്കൻ-ഫ്രൈയുടെ ടേസ്റ്റുള്ള ടൂത്ത്പേസ്റ്റിനെ കുറിച്ച്
ചിക്കൻ ഫ്രൈയുടെ ടേസ്റ്റുള്ള ഒരു ടൂത്ത്പേസ്റ്റ്.പ്രമുഖ യുഎസ് ഫാസ്റ്റ്-ഫുഡ് ശൃംഖലയായ കെന്റക്കി ഫ്രൈഡ് ചിക്കൻ (കെഎഫ്സി) പുറത്തിറക്കിയ ലിമിറ്റഡ് എഡിഷൻ ടൂത്ത് പേസ്റ്റാണ് 48 മണിക്കൂറിനകം ചൂടപ്പംപ്പോലെ വിറ്റുതീർന്നത്.
ചൂടുള്ള, യഥാർഥ കെഎഫ്‌സി ചിക്കൻ കഴിക്കുന്നതുപോലെ രുചി പകരാനും വായിൽ വൃത്തിയും പുതുമയുള്ളതുമായ അനുഭവം നൽകാനും പേസ്റ്റിനു കഴിയുമെന്ന് കെഎഫ്സി അവകാശപ്പെട്ടിരുന്നു.ഹൈസ്മൈൽ (Hismile) എന്ന ഓസ്ട്രേലിയൻ ഓറൽ കെയർ ബ്രാൻഡുമായി ചേർന്നാണ് പേസ്റ്റ് പുറത്തിറക്കിയത്.ഹൈസ്മൈലിന്റെ വെബ്സൈറ്റിൽ 13 യുഎസ് ഡോളറിനായിരുന്നു (ഏകദേശം 1,100 രൂപ) ടൂത്ത് പേസ്റ്റ് വിൽപനയ്ക്കുണ്ടായിരുന്നത്.കെഎഫ്‌സിയുടെ പതിനൊന്നു സുഗന്ധവ്യഞ്ജന ചേരുവകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു നിർമിച്ചതാണ് പേസ്റ്റ്.ചിക്കൻ-ഫ്രൈ ടൂത്ത് പേസ്റ്റ് ഇനിയും വിപണിയിലിറക്കുമോ, ഇന്ത്യയിലും ലഭ്യമാക്കുമോ എന്നീ കാര്യങ്ങളിൽ കമ്പനി ഇനിയും വ്യക്തത വരുത്തിയിട്ടില്ല.