പാലാ -തൊടുപുഴ റോഡിൽ കൊല്ലപ്പള്ളിയിൽ കാർ ലോറിയിൽ ഇടിച്ചു: നെഞ്ചുവേദന അനുഭവപ്പെട്ട കാർ ഡ്രൈവറെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലാക്കി: അപകടം ഇന്നു രാവിലെ

Spread the love

പാലാ : പാലാ -തൊടുപുഴ റോഡിൽ കാർ ലോറിയിൽ ഇടിച്ച് അപകടം. അപകട സമയത്ത്

നെഞ്ചുവേദന അനുഭവപ്പെട്ട കാർഡ്രൈവറെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലപ്പള്ളി ടൗണിന് സമീപമാണ് ഇന്ന് അപകടമുണ്ടായത്. കാർ തെറ്റായ ദിശയിലെത്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു.

കാർ ഓടിച്ചിരുന്ന മധ്യവയസ്കൻ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.

അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. നെഞ്ചുവേദനയെ തുടർന്ന് കാർ

ഡ്രൈവറെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി.