
വയനാട്: മാഹിയിൽ നിന്ന് കൂടിയ അളവിൽ മദ്യം എത്തിച്ച് വയനാട് മാനന്തവാടിയിൽ ചില്ലറ വില്പന നടത്തി വന്ന രണ്ടംഗസംഘം പിടിയിൽ.
കോഴിക്കോട് സ്വദേശി ജ്യോതിഷ് ബാബു, പുൽപള്ളി പാക്കം സ്വദേശി അജിത്ത് എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി ജ്യോതിഷിൻ്റെ വാടക വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച നിലയിലായിരുന്ന 252 ലിറ്റർ മാഹി മദ്യമാണ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വൻ മദ്യ ശേഖരം പിടികൂടിയത്. മാനന്തവാടി, കല്ലോടി, പേരിയ, വാളാട്, തിരുനെല്ലി, കാട്ടിക്കുളം എന്നീ സ്‌ഥലങ്ങളിൽ ഇവർ വ്യാപകമായി മാഹി മദ്യം വില്പന നടത്തിയതായി എക്സൈസ് സംഘം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാഹിയിൽ നിന്ന് ഇത്രയധികം മദ്യം എങ്ങനെ വയനാട്ടിലേക്ക് എത്തിക്കാനായി എന്നത് എക്സൈസ് അന്വേഷിച്ചു വരികയാണ്. ഇന്നലെ രാത്രിയോടെയാണ് പ്രതികളെ സഹസികമായി പിടികൂടിയത്.