
പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി ; ചിങ്ങവനം സ്വദേശിയുടെ പരാതിയിൽ രണ്ട് പേർ അറസ്റ്റിൽ
കോട്ടയം : പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കാസർകോട് സ്വദേശികളായ രണ്ട് പേർ ചിങ്ങവനം പോലീസിന്റെ പിടിയിൽ.
കാസർകോട് സ്വദേശികളായ കുമ്പള മൂസാ മൻസിൽ അബ്ദുൾ ബഷീർ(47), ആളൂർ ഹാജി മുനീർ മൻസിൽ അബ്ദുള്ള മുനീർ (38) എന്നിവരാണ് പിടിയിലായത്.
ഇവർ ചിങ്ങവനം, കുറിച്ചി സ്വദേശിയായ സാമൂവൽ എന്നയാൾക്ക് പോളണ്ടിൽ ഡ്രൈവർ തസ്തികയിൽ ജോലി വാങ്ങി നൽകാമെന്ന്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്രാവശ്യമായി 320000/- രൂപ തട്ടിയെടുക്കുകയായിരുന്നു, 2023 മുതൽ 2024 വരെയുള്ള കാലയളവിലാണ് അക്കൗണ്ട് വഴിയും, ഗൂഗിൾപേ വഴിയുമായി 320000/- രൂപ പ്രതികൾ കൈവശപ്പെടുത്തിയത്, പണം നൽകിയിട്ടും ജോലി ലഭിക്കാതായതോടെ സാമൂവലിന്റെ ഭാര്യ ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു,
പരാതിയുടെ അടിസ്ഥാനത്തിൽ കേസ്സ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Third Eye News Live
0