അമ്മയുടെ വഴക്കിൽ നിന്ന് രക്ഷപ്പെടാൻ ഒളിച്ചത് :വാഷിംഗ്‌ മെഷീനിൽ

Spread the love

മാതാപിതാക്കളെ കുട്ടികൾ ശാസിക്കുന്നത് സാധാരണമാണ്. ഒരു ചൈനീസ് പെൺകുട്ടിക്ക് അമ്മയിൽ നിന്നും രക്ഷപെടാൻ വാഷിംഗ് മെഷീനാണ് ആവശ്യമായ് വന്നത്. അമ്മയുടെ ശകാരം ഭയന്നാണ് പെൺകുട്ടി വാഷിംഗ് മെഷീനിൽ ഒളിച്ചത്.എന്നാല്‍, പിന്നീട് അതിനുള്ളില്‍ നിന്നും പുറത്തു വരാൻ കഴിയാത്ത വിധം മെഷീന്റെയുള്ളില്‍ കുടുങ്ങിപ്പോയി.

video
play-sharp-fill

വാഷിംഗ് മെഷീന്റെ ഉള്ളില്‍ ഇറങ്ങിയിരുന്നതും താൻ അതിനുള്ളില്‍ കുടുങ്ങിപ്പോയെന്നും മറ്റൊരാളുടെ സഹായമില്ലാതെ പുറത്തേക്ക് ഇറങ്ങാൻ കഴിയില്ലെന്നും പെണ്‍കുട്ടി മനസ്സിലാക്കി. ഉടൻതന്നെ അമ്മയെ വിളിക്കുകയും അവളെ പുറത്തിറക്കാൻ അമ്മ തീവ്രമായി ശ്രമിക്കുകയും ചെയ്തു. പക്ഷേ, ദൗർഭാഗ്യകരം എന്ന് പറയട്ടെ അവരും പരാജയപ്പെട്ടു. ഒടുവില്‍, അഗ്നിശമനസേനാംഗങ്ങളുടെ സഹായം തേടുകയായിരുന്നു.

അമ്മയുടെ വഴക്ക് ആദ്യം കേട്ട പെണ്‍കുട്ടി പിന്നീട് കൂടുതല്‍ കേള്‍ക്കാൻ മടിച്ചിട്ടാണത്രെ വീട്ടിലെ ടോപ്പ് ലോഡിങ് വാഷിംഗ് മെഷീന്റെ ഉള്ളില്‍ ഒളിച്ചിരിക്കാൻ തീരുമാനിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍ എത്തിയപ്പോഴേയും വേദനകൊണ്ട് പുളഞ്ഞ പെണ്‍കുട്ടി ആകെ തളർന്നിരുന്നു. പിന്നീട് ഫയർഫോഴ്സ് വാഷിംഗ് മെഷീൻ പൂർണമായും അഴിച്ചു മാറ്റിയതിനുശേഷം ആണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. അരമണിക്കൂർ നീണ്ടുനിന്നു രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group