നായ കടിച്ചതിനെത്തുടര്‍ന്ന് ഒരു മാസം മുൻപ് വാക്സിനെടുത്തു പക്ഷേ ഫലമുണ്ടായില്ല ; പത്തനംതിട്ടയിൽ പേവിഷ ബാധയേറ്റ് 12 വയസുകാരി മരിച്ചു

Spread the love

പത്തനംതിട്ട : പുല്ലാട് പന്ത്രണ്ടുകാരി പേവിഷ ബാധയേറ്റ് മരിച്ചു. ഒരു മാസം മുൻപാണ് നായ കടിച്ചത്. അന്ന് വാക്സീൻ എടുത്തതായി പറയുന്നു.

video
play-sharp-fill

തുടർന്ന് കഴിഞ്ഞയാഴ്ച ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെ പെണ്‍കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ല ബിലീവേഴ്സിലും ചികിത്സതേടി.

ആരോഗ്യ നില മോശമായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group