video
play-sharp-fill

അപരിചിതർ വന്നാൽ അമ്പയയ്ക്കുന്ന ആദിവാസികൾ: അവർക്കിടയിലേക്ക് കടന്നു കയറി അമേരിക്കൻ യുവാവ്: ഒടുവിൽ അകത്തായി.

അപരിചിതർ വന്നാൽ അമ്പയയ്ക്കുന്ന ആദിവാസികൾ: അവർക്കിടയിലേക്ക് കടന്നു കയറി അമേരിക്കൻ യുവാവ്: ഒടുവിൽ അകത്തായി.

Spread the love

ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ ഇപ്പോഴും ആരുമായും ബന്ധപ്പെടാത്ത വലിയൊരു വിഭാഗം ആദിവാസികള്‍ ജീവിക്കുന്നുണ്ട്.
അവരുടെ ജീവിത സാഹചര്യങ്ങള്‍ മനസിലാക്കാനായി ആരേയും അങ്ങോട്ട് വിടാന്‍ അധികൃതര്‍ അനുവദിക്കാറുമില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന ഒരു വാര്‍ത്ത അമേരിക്കക്കാരനായ ഒരു വിനോദസഞ്ചാരി അവര്‍ക്കിടയിലേക്ക് കടന്നുകയറി എന്നതാണ്. ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.

മറ്റുള്ള മനുഷ്യരോട് ഒരു തരത്തിലും ഇണങ്ങാത്ത പ്രത്യേക തരം ജീവിതം നയിക്കുന്നവരാണ് ഇവിടുത്തെ ആദിവാസി വിഭാഗങ്ങള്‍. വളരെ വിചിത്രമായ രീതിയിലാണ് ഇയാള്‍ അവര്‍ക്കിടയിലേക്ക് കയറിപ്പറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇരുപത്തിനാലുകാരനായ മൈഖൈലോ മിഷ്‌ക പോളിയാക്കോവിനെ അപകടകാരിയായ ടൂറിസ്റ്റ് എന്നാണ് അറിയപ്പെടുന്നത്.

ഗേസ് ഫോര്‍ ട്രംപ് എന്ന പ്രസ്ഥാനത്തില്‍ അംഗമായിരുന്ന ഇയാള്‍ നേരത്തേ പലപ്പോഴും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള വ്യക്തിയുമാണ്. മാര്‍ച്ച്‌ 31 ന് ആന്‍ഡമാന്‍ ദ്വീപുകളില്‍ 200 ഓളം ആളുകളുള്ള ഒറ്റപ്പെട്ട ഗോത്രമായ സെന്റിനല്‍ വംശജരുടെ വാസസ്ഥലമായ നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ എത്തിയ ഇയാള്‍ ആദിവാസികള്‍ക്ക് കൊക്കക്കോള നല്‍കിയിരുന്നു. തുടര്‍ന്ന് ഇവരുടെ ജീവിതം ചിത്രീകരിച്ച്‌ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വര്‍ഷം ആദ്യം അഫ്ഗാനിസ്ഥാനിലെ താലിബന്‍ അധിനിവേശ മേഖലകള്‍ സന്ദര്‍ശിച്ച ഇയാള്‍ അവിടെയും പല കാര്യങ്ങളും ചിത്രീകരിച്ച്‌ വീഡിയോ ചെയ്തിരുന്നു. ഈ ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അമേരിക്കയില്‍ തന്നെ ഇയാളുടെ പേരില്‍ നിരവധി
കേസുകളുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. വാഹനം അമിതവേഗത്തില്‍ ഓടിച്ചതിന് ഇയാളുടെ പേരില്‍ അമേരിക്കയില്‍ കേസെടുത്തെങ്കിലും പിഴ അടയ്ക്കാതെ മുങ്ങിയതിന് പോളിയാക്കോവിന്റെ പേരില്‍ നിരവധി നിയമപ്രശ്നങ്ങള്‍ നിലവിലുണ്ട്. തെക്കന്‍ അരിസോണയിലാണ് ഇയാള്‍ ജനിച്ചുവളര്‍ന്നത്.

ആന്‍ഡമാനിലെ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലേക്ക് കടന്നുകയറിയതിന് പോളിയാക്കോവ് അഞ്ച് വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരും. എന്നാല്‍ മാധ്യമങ്ങള്‍ ബന്ധപ്പെട്ടെങ്കിലും ഇയാളുടെ കുടുംബാംഗങ്ങള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. അരിസോണ സര്‍വ്വകലാശാലയില്‍ നിന്നാണ് പോളിയക്കോവ് പഠനം പൂര്‍ത്തിയാക്കിയത്. കടുത്ത ട്രംപ് അനുകൂലിയാണ് ഇയാള്‍. സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും ഇയാള്‍ രംഗത്ത് എത്തിയിരുന്നു.

നേരത്തേ ഒരു ബാറിലും പോളിയക്കോവ് ജോലി ചെയ്തിരുന്നു.
സംഭവമറിഞ്ഞ ബാര്‍ ഉടമ പോളിയക്കോവ് ഒരു വിഡ്ഡിയാണെന്നും തലയ്ക്ക് വെളിവില്ലാത്ത ആളാണെന്നുമാണ് പ്രതികരിച്ചത്.കഴിഞ്ഞ മാസം 28 നാണ് ഇയാള്‍ ആന്‍ഡമാനില്‍ എത്തിയത്. ഒരു ചെറുബോട്ടിലാണ് പോളിയാക്കോവ് ആദിവാസികള്‍ താമസിക്കുന്ന ദ്വീപിലേക്ക് എത്തിയത്്. തുടര്‍ന്് ഇയാള്‍ വിസിലടിച്ച്‌ ആദിവാസികളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചു. ഒരു പെട്ടി നിറയെ കൊക്കക്കോളയും തേങ്ങയുമാണ് ഇയാള്‍ ആദിവാസികള്‍ക്കായി കൊണ്ട് പോയത്.

അഞ്ച് മിനിട്ടോളം അവിടെ ചുറ്റിത്തിരിഞ്ഞതിന് ശേഷമാണ് ഇയാള്‍ മടങ്ങിയത്. സംശയകരമായ സഹാചര്യത്തില്‍ ഒരാളിനെ കണ്ട മീന്‍പിടുത്തക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഈ ദ്വ്പീലേക്ക് പുറത്ത് നിന്നുള്ളവര്‍ പ്രവേശിക്കുന്നത് സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്. ഇവിടെ കടന്നുകയറുന്നവര്‍ക്ക് നേരേ ആദിവാസികള്‍ അമ്പയക്കുന്നതാണ് പതിവ്. 2018 ല്‍ ഇവിടെ മതപരിവര്‍ത്തനത്തിനായി എത്തിയ ഒരു അമേരിക്കന്‍ മിഷണറിയേയും ഇവര്‍ വധിച്ചിരുന്നു.