സ്‌കൂളിൽ മിന്നൽ പരിശോധന; വിദ്യാർത്ഥികളുടെ ബാഗിൽ നിന്നും കണ്ടെത്തിയത് കോണ്ടം പാക്കറ്റുകളും മൂർച്ചയുള്ള കത്തികളും മയക്കുമരുന്ന് വസ്തുക്കളും; കണ്ടെത്തിയത് എഴു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ബാഗുകളിൽ നിന്ന്

Spread the love

ന്യൂഡൽഹി: നാസിക്കിലെ ഘോട്ടിയിൽ സ്‌കൂളിൽ നടന്ന തിരച്ചിലിൽ വിദ്യാർത്ഥികളുടെ ബാഗിൽ നിന്നും കണ്ടെത്തിയത് കോണ്ടമടക്കമുള്ള വസ്‌തുക്കൾ. എഴു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ബാഗുകളാണ് പരിശോധിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

video
play-sharp-fill

വൈസ് പ്രിൻസിപ്പൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. മൂർച്ചയുള്ള കത്തികൾ, സൈക്കിൾ ചെയിനുകൾ, കോണ്ടം പാക്കറ്റുകൾ, ലെറ്റർ ബോക്‌സുകൾ, മയക്കുമരുന്ന് സംശയിക്കുന്ന വസ്തുക്കൾ എന്നിവയാണ് കണ്ടെത്തിയതെന്ന് ദേശിയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിവിധ ദിവസങ്ങളിലായി വിദ്യാർത്ഥികളുടെ ബാഗുകളിൽ നടത്തിയ പരിശോധനയിലാണ് ഈ വസ്തുക്കൾ കണ്ടെത്തിയതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. ചില വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരം സംഭവം പൊലീസിനെ അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥികളിൽ കുറ്റകൃത്യ പ്രവണതകൾ തടയാൻ എല്ലാ ദിവസവും ബാഗുകൾ പരിശോധിക്കുന്നുണ്ടെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി. അതേസമയം, സ്കൂളിൻ്റെ നടപടിയെ രക്ഷിതാക്കൾ പിന്തുണച്ചു.

പ്രിൻസിപ്പാളിന്റെയും അധ്യാപകരുടെയും നടപടി ശരിയാണെന്നും കുട്ടികൾ വഴിതെറ്റാൻ സാധ്യതയുള്ള പ്രായാമാണിതെന്നും ഒരു രക്ഷിതാവ് പ്രതികരിച്ചു. രക്ഷിതാക്കൾക്ക് ശേഷം കുട്ടികളെ നല്ലത് പഠിപ്പിക്കാൻ അധ്യാപകർക്ക് മാത്രമെ സാധിക്കുകയുള്ളൂ. ഇതിനാൽ ഈ നടപടിയെ പിന്തുണയ്ക്കുന്നു എന്നും രക്ഷിതാവ് പറഞ്ഞു.