കോട്ടയം: കോട്ടയം ഇല്ലിക്കലില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം
ബൈക്കില്‍ വന്നിറങ്ങിയ ഗുണ്ട യാതൊരു പ്രകോപനമൊന്നുമില്ലാതെ പമ്പ് ജീവനക്കാരനായ യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു.
മർദ്ദനം കണ്ട സ്വകാര്യ ബസ് ജീവനക്കാർ ഓടിയെത്തി ഗുണ്ടയെ കൈകാര്യം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇല്ലിക്കലിലെ പമ്പിൽ ജോലി ചെയ്യുന്ന കാരാപ്പുഴ സ്വദേശി ശരത്തിന് നേരെയാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ശരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ഒൻപത് മണിയോടെയായിരുന്നു അക്രമണമുണ്ടായത്. പമ്പിലെത്തിയ ഗുണ്ട യാതൊരു പ്രകോപനവുമില്ലാതെ ശരത്തിനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ശരത്തിനെ മർദിക്കുന്നതിനിടെ പമ്പിലിരുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ ബൈക്കുകളും ഗുണ്ട ചവിട്ടി മറിച്ചിട്ടു. ആക്രമണം ശ്രദ്ധയിൽ പെട്ട ബസ് ജീവനക്കാർ ഓടിയെത്തി ഗുണ്ടയെ കൈകാര്യം ചെയ്യുകയായിരുന്നു. ഇയാളെ കുമരകം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.