ആശാ സമരം കാണാത്ത സർക്കാരിനെതിരേ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുമരകം ചന്ത കവലയിൽ പ്രകടനവും ധർണ്ണ സമരവും നടത്തി

Spread the love

കുമരകം : സംസ്ഥാനത്ത് 57ദിവസമായി നടക്കുന്ന ആശാവർക്കർമാരായ സഹോദരിമാരുടെ ദുരിതം കണ്ടില്ല എന്ന് നടിക്കുന്ന സർക്കാരിനെതിരെ കുമരകം ചന്ത കവലയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണ്ണ സമരവും നടത്തി.

മന്ത്രിമാർക്ക് കാറുകൾ വാങ്ങുന്നതിനായി കോടികൾ ചെലവിട്ട സർക്കാർ പാവപ്പെട്ട തൊഴിലാളികളുടെ കണ്ണുനീർ കാണാതെ പോയി. ഇതിനെതിരെ ഇനിയും ശക്തമായ സമര പരിപാടികളുമായി മുൻപോട്ട് പോകുമെന്ന് ഡിസിസി വൈസ് പ്രസിഡണ്ട് ജി ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു പറഞ്ഞു.

യുപിഎ സർക്കാരിൻറെ കാലത്ത് 380 രൂപ മാത്രം ആയിരുന്ന പാചക ഗ്യാസിന്റെ വില ഇന്ന് മൂന്നിരട്ടിയായി. പെട്രോളിന്റെയും ഡീസലിന്റെയും വില അമിതമായി വർധിപ്പിച്ച കേന്ദ്രസർക്കാരിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം പ്രസിഡണ്ട് സിജെ സാബു അധ്യക്ഷത വഹിച്ചു എ വി തോമസ് ആര്യപള്ളി .രഘു അകവൂർ .കുഞ്ഞച്ചൻ വേലിത്തറ. കൊച്ചുമോൻ സഞ്ജയ് മോൻ ആഞ്ഞിലിപ്പറമ്പിൽ ചാണ്ടി

മണലേൽ കൊച്ചുമോൻ പൗലോസ് .രാമചന്ദ്രൻ .സുരേന്ദ്രൻ പി എ. സണ്ണി കൊല്ലപ്പത്തറ.ഉഷ സോമൻ .ഗ്രേസി ബാബു .മണിക്കുട്ടൻ .ബാബു കരീത്ര ,പഞ്ചായത്ത് അംഗങ്ങളായ അഡ്വക്കേറ്റ് പി കെ മനോഹരൻ ജോഫി ഫെലിക്സ് ദിവ്യ ദാമോദരൻ എന്നിവർ സംസാരിച്ചു.