പ്രണയ നൈരാശ്യം; നാട്ടകം മുളങ്കുഴിയിൽ നടുറോഡിൽ ആംബുലൻസ് ഡ്രൈവർമാരുടെ തമ്മിലടി; ഒരു ആംബുലൻസിനെ മറ്റൊരു ആംബുലൻസ് വെച്ച് തടഞ്ഞായിരുന്നു ഏറ്റുമുട്ടൽ ; ഇരുവരെയും സ്ഥാപന ഉടമയെത്തി അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി; സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ടെന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ചിങ്ങവനം പോലീസ്

Spread the love

കോട്ടയം : പ്രണയ നൈരാശ്യം, ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ നാട്ടകം മുളങ്കുഴയിലാണ് 2 ആംബുലൻസുകൾ നിർത്തിയിട്ട് ഡ്രൈവർമാർ തമ്മിലടിച്ചത്. ഒരേ സ്ഥാപനത്തിന്റെ ആംബുലൻസാണ് ഇത്. ഒരു ആംബുലൻസിലെ ഡ്രൈവർക്കു സമീപ കാലത്തുണ്ടായ പ്രണയ പരാജയമാണു തമ്മിൽത്തല്ലിലേക്ക് എത്തിയതെന്നു പൊലീസ് പറയുന്നു.

ഒരു ആംബുലൻസിനെ മറ്റ് ആംബുലൻസ് വച്ചു തടഞ്ഞായിരുന്നു തർക്കം. ഇരു വാഹനങ്ങളിലും രോഗികൾ ഉണ്ടായിരുന്നില്ല. സ്ഥാപന ഉടമയെത്തി ഇവരെ അനുനയിപ്പിച്ചു കൂട്ടിക്കൊണ്ടു പോയി. ഒരു ആംബുലൻസ് ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നെന്നും ആരോപണമുണ്ട്. എന്നാൽ ഇതിൽ കൂടുതൽ പരിശോധനകൾ നടത്തിയിട്ടില്ല.

റോഡ് ബ്ലോക്ക് ചെയ്ത് ആംബുലൻസ് ഡ്രൈവർമാർ ഏറ്റുമുട്ടിയതിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. ഒരു ഡ്രൈവർ മുൻപും പ്രശ്നങ്ങൾ സൃഷ്ടിച്ചതാണെന്നും അന്ന് ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു താക്കീത് നൽകി വിട്ടയച്ചിരുന്നെന്നും വിവരമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group