
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ചത് കടുത്ത രക്തസ്രാവം മൂലം.വൈകിട്ട് 6നു പ്രസവിച്ച അസ്മ രാത്രി ഒൻപതിനാണു മരിച്ചത്. മൂന്നു മണിക്കൂറോളം നീണ്ടുനിന്ന രക്തസ്രാവത്തിടെ യുവതിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു.ഭർത്താവിനോട് കരഞ്ഞ് പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാന്‍ സിറാജുദീൻ തയ്യാറായില്ല.
അസ്മയുടെ പ്രസവത്തിൽ വയറ്റാട്ടിയുടെ സഹായം തേടിയിരുന്നതിനാൽ, അവർ കുഴപ്പമില്ലയെന്നു പറഞ്ഞതിനാലാണ് ആശുപത്രിയിൽ എത്തിക്കാതിരുന്നതെന്നാണ് അസ്മയുടെ ഭർത്താവ് പറയുന്നത്.ഈ കാര്യങ്ങൾ സിറാജുദീൻ അസ്മയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നു. യുവതി മരിച്ചതോടെയാണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹവുമായി ഭർത്താവ് പെരുമ്പാവൂരിലേക്ക് വന്നത്. ആശുപത്രിയിലെത്തിച്ച, അസ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് രക്തസ്രാവമാണ് മരണകരണമെന്ന് തെളിഞ്ഞത്.അസ്മയെ പെരുമാനി എടത്താക്കര ജുമാമസ്ജിദിൽ കബറടക്കി.സിറാജുദീനെ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു കൊണ്ടുപോയതിനാൽ കബറടക്കച്ചടങ്ങിൽ പങ്കെടുത്തില്ല.
അസ്മയുടെ മരണവിവരം സഹോദരങ്ങളെയുൾപ്പെടെ അറിയിക്കാതെ ഭർത്താവ് സിറാജുദ്ദീൻ മറച്ചുവച്ചതിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അസ്മയുടെ മാതൃസഹോദരൻ ടി കെ മുഹമ്മദ് കുഞ്ഞു രംഗത്തെത്തി.അസ്മയുടെ മൃതദേഹത്തോടുപോലും അനാദരവുണ്ടായതായും പുൽപ്പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹം വീട്ടിലെത്തിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നും മുഹമ്മദ്കുഞ്ഞു പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


