
തിരുവനന്തപുരം: ഐ.എൻ.ടി.യു.സി സംസ്ഥാന അദ്ധ്യക്ഷൻ ആർ.ചന്ദ്രശേഖരന് താക്കീത് നല്കി കെ.പി.സി.സി.
ആശാ വർക്കർമാരും സർക്കാരുമായി നടത്തിയ മൂന്നാംവട്ട ചർച്ചയില്‍ സർക്കാരിനെ സഹായിക്കുന്ന തരത്തില്‍ നിർദേശം വച്ചതുമായി ബന്ധപ്പെട്ടാണ് താക്കീത് നല്‍കിയിട്ടുള്ളത്.
ചന്ദ്രശേഖരൻ നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്നും മേലില്‍ ആവർത്തിക്കരുതെന്നുമുള്ള താക്കീതാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നല്‍കിയത്.
ആശാ വർക്കർമാരും സർക്കാരുമായി നടത്തിയ മൂന്നാംവട്ട ചർച്ചയില്‍ സർക്കാരിനെ സഹായിക്കുന്ന തരത്തില്‍ നിർദേശം വച്ചതുമായി ബന്ധപ്പെട്ട് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരന് കെപിസിസിയുടെ താക്കീത്.
ചന്ദ്രശേഖരൻ നടത്തിയത് ഗുരുതര ചട്ടലംഘനമാണെന്നും മേലില്‍ ആവർത്തിക്കരുതെന്നുമുള്ള താക്കീതാണ് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ നല്‍കിയത്.
ആശാ വർക്കർമാരുമായി സർക്കാർ നടത്തിയ ചർച്ചയില്‍ ചന്ദ്രശേഖരൻ സർക്കാർ അനുകൂല
നിലപാട് സ്വീകരിച്ചുവെന്ന് ആശാ സമരസമിതിയും ചർച്ചയ്ക്ക് ശേഷം വ്യക്തമാക്കിയിരുന്നു.
ആശമാരുടെ വേതനം വർധിപ്പിക്കുന്നതിനു കമ്മിറ്റിയെ നിയോഗിക്കാമെന്ന നിർദേശം ചർച്ചയില്‍ ആദ്യം മുന്നോട്ടുവച്ചത് ആർ. ചന്ദ്രശേഖരൻ ആണെന്നും ഈ നിർദേശത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് അനുകൂലിക്കകയായിരുന്നു വെന്നുമാണ് ആശമാർ ആരോപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമായിരുന്നു കെ.പി.സി.സിയുടെ നടപടി.
ചന്ദ്രശേഖരന്റെ നിലപാട് ഗുരുതര അച്ചടക്കലംഘനമാണെന്നും നടപടി താക്കീതില്‍ ഒതുക്കുകയാണെന്നും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുധാകരൻ നിലപാടെടുത്തു.
ഉത്തരവാദിത്തപ്പെട്ട നേതാവ് എന്ന നിലയില്‍ പാർട്ടിയുടെ നിലപാടിനൊപ്പമാണ് ചന്ദ്രശേഖരൻ നില്‍ക്കേണ്ടിയിരുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.
എന്നാല്‍ താനല്ല ചർച്ചയില്‍ ഈ നിർദേശം വച്ചതെന്ന് ചന്ദ്രശേഖരൻ സുധാകരനെ കണ്ട് വിശദീകരിച്ചിരുന്നു.
കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ആശമാരുടെ സമരത്തിന് അനുകൂലമായി നിലപാടെടുക്കുമ്പോള്‍ അതിനെ തുരങ്കം വെയ്ക്കുന്ന തരത്തിലുള്ള മറ്റ് നിലപാടുകള്‍ സ്വീകരിക്കരുതെന്നും ചന്ദ്രശേഖരനോട് പ്രസിഡന്റ് അറിയിച്ചതായാണ് വിവരം.