
തിരുവനന്തപുരം: സിപിഐ പാർട്ടി സമ്മേളനങ്ങളിൽ മത്സരത്തിന് വിലക്ക്. ഔദ്യോഗിക പാനലിനെതിരെ മത്സരം പാടില്ലെന്നാണ് നിർദേശം. മത്സര നീക്കമുണ്ടായാൽ സമ്മേളനം സസ്പെൻഡ് ചെയ്യുമെന്നും അറിയിപ്പ്. സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത അമർഷം നിലനിൽക്കെയാണ് തീരുമാനം.
സിപിഐയിൽ ലോക്കൽ സമ്മേളനം പുരോഗമിക്കുകയാണ്. സെപ്തംബറിലാണ് സംസ്ഥാന സമ്മേളനം നടക്കുക. ഏതെങ്കിലും സമ്മേളനങ്ങളിൽ മത്സരമുണ്ടാകുകയോ മത്സരത്തിന് ആരെങ്കിലും തയ്യാറാകുകയോ ചെയ്താൽ സമ്മേളനം സസ്പെൻഡ് ചെയ്യാനാണ് തീരുമാനം.
കഴിഞ്ഞ സമ്മേളന കാലയളവിൽ പല ജില്ലകളിലും ഔദ്യോഗിക വിഭാഗം മുൻകൈയെടുത്ത് മത്സരങ്ങൾ നടത്തിയിരുന്നു. വിമതനീക്കങ്ങൾ ചെറുക്കുന്നതിന് വേണ്ടിയായിരുന്നു ഇതെങ്കിൽ ഇത്തവണ അത് വിമത നീക്കങ്ങൾ സംസ്ഥാന നേതൃത്വത്തിനെതിരെ, ഔദ്യോഗിക പക്ഷത്തിനെതിരെ വരാനുള്ള നീക്കങ്ങൾ മുന്നിൽ കണ്ടാണ് എന്നുള്ളതും ഈ തീരുമാനത്തിന്റെ പ്രത്യേകതയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഐ ഇപ്പോൾ ലോക്കൽ സമ്മേളനങ്ങളാണ് നടക്കുന്നത്. ഓഗസ്റ്റിൽ ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കും. സെപ്റ്റംബറിലാണ് സംസ്ഥാന സമ്മേളനങ്ങൾ തീരുമാനിച്ചിരിക്കുന്നത്. അതിന് മുന്നോടിയായിട്ടാണ് ഈ നീക്കം.