
പത്തനംതിട്ട: കൊടുമണ്‍ ഐയ്ക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരുക്കേല്‍പ്പിച്ചു.
പന്തളം വെട്ടിയാര്‍ സ്വദേശിനിയും ഹോം നഴ്‌സുമായ വിജയ സോണി (35)ക്കാണ് കുത്തേറ്റത്. യുവതിയെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ഭര്‍ത്താവ് കോട്ടയം അയ്മനം സ്വദേശി വിപിന്‍ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലെ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊടുമണ്ണില്‍ വാടകയ്ക്ക് താമസിക്കുന്ന സന്തോഷ്, ദീനാമ്മ ദമ്പതികളുടെ പരിചരണത്തിനായി ഇവരുടെ കൂടെയായിരുന്നു വിജയ സോണിയുടെ താമസം. താന്‍ കാപ്പി കുടിച്ചുകൊണ്ടിരിക്കവേ വീട്ടിലെത്തിയ യുവാവ് കത്തി കാണിച്ച് ഭയപ്പെടുത്തി വിജയ സോണിയെ മുറിയ്ക്ക് പുറത്തിറക്കി കുനിച്ചുനിര്‍ത്തി നടുവിന് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ദീനാമ്മ പറയുന്നു.
ഒച്ചപ്പാടും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തുമ്പോഴേക്കും വിപിന്‍ തോമസ് തന്നെ വിജയ സോണിയെ കാറില്‍ കയറ്റി പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രതിയെ പിന്നീട് പോലീസ് ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.