നാവില്‍ രുചിയൂറുന്ന പാല്‍പത്തിരി..! ഇന്ന് ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി പത്തിരി റെസിപ്പി നോക്കിയാലോ?

Spread the love

കോട്ടയം: ഒരു വെറൈറ്റി പത്തിരി റെസിപ്പി നോക്കിയാലോ? രുചികരമായി തയ്യാറാക്കാവുന്ന പാല്‍പത്തിരിയുടെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

വെള്ളം- 4 കപ്പ്
ഉപ്പ്- ആവശ്യത്തിന്
ജീരകപ്പൊടി- 1/2 ടീസ്പൂണ്‍
ഏലയ്ക്കപ്പൊടി- ഒരു നുള്ള്
നെയ്യ്- 1 ടേബിള്‍സ്പൂണ്‍
അരിപ്പൊടി- 2 1/2 കപ്പ്
തേങ്ങാപ്പാല്‍- 1 1/2 കപ്പ്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പാത്രത്തില്‍ നാല് കപ്പ് വെള്ളമെടുത്ത് അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂണ്‍ ജീരകപ്പൊടി, ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് എന്നിവ ചേർത്ത് അടുപ്പില്‍ വെച്ച്‌ നന്നായി തിളപ്പിക്കാം. ഇതിലേയ്ക്ക് രണ്ടര കപ്പ് അരിപ്പൊടി ചേർത്തിളക്കാം. വെള്ളം വറ്റി കട്ടിയായി വരുമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റി മാവ് കുഴച്ച്‌ പരത്തുക. അധികം കട്ടി കുറയാതെ പരത്തിയ മാവില്‍ നിന്നും പത്തിരി വട്ടത്തിലാക്കി മുറിച്ചെടുക്കാം. അത് വാഴയിലക്കുള്ളില്‍ വെച്ച്‌ ആവിയില്‍ വേവിച്ചെടുക്കാം. വെന്ത പത്തിരി ഒന്നര കപ്പ് തേങ്ങാപ്പാലില്‍ അഞ്ചോ പത്തോ മിനിറ്റ് കുതിർത്തു വെച്ച്‌ കഴിച്ചോളൂ.