video
play-sharp-fill

ഭാഷയുടെ പേരിലുള്ള വിവാദത്തിൽ തമിഴ്നാടിനെതിരേ പ്രധാനമന്ത്രി: തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് സ്വന്തം തായ്മൊഴിയോട് അത്രയും ഇഷ്ടവും അഭിമാനവും ഉണ്ടെങ്കില്‍ തമിഴില്‍ പേരെങ്കിലും എഴുതി ഒപ്പിടണമെന്ന് മോദി: താഴ്‍നാട്ടില്‍ നിന്നും വരുന്ന കത്തുകൾ വായിക്കുമ്പോൾ അത്ഭുതപ്പെടാറുണ്ടന്നും പ്രധാനമന്ത്രി .

Spread the love

ചെന്നൈ: തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് സ്വന്തം തായ്മൊഴിയോട് അത്രയും ഇഷ്ടവും അഭിമാനവും ഉണ്ടെങ്കില്‍ തമിഴില്‍ പേരെങ്കിലും എഴുതി ഒപ്പിടണം, പലപ്പോഴും താഴ്‍നാട്ടില്‍ നിന്നും മന്ത്രിമാരുടെ കത്തുകള്‍ ലഭിക്കാറുണ്ട്, അത് പൊട്ടിച്ച്‌ വായിക്കുമ്ബോള്‍ പലപ്പോഴും അത്ഭുതപെട്ടപോയിട്ടുണ്ട് ആരും തന്നെ തമിഴ് ഭാഷയില്‍ ഒപ്പിട്ടിട്ടില്ല.

എന്നാല്‍ അവർ സ്വന്തം ഭാഷയുടെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ഉള്‍പുളകം കൊള്ളുകയാണ്, തമിഴ്‍നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പരിഹസിച്ചുകൊണ്ട് രൂക്ഷമായി

വിമർശിച്ച്‌ കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നത്. ത്രിഭാഷാ വിവാദത്തില്‍ ഇപ്പോഴും തമിഴ്‌നാട് സർക്കാരും കേന്ദ്രവുമായി വാഗ്‌വാദം നടക്കുന്ന പശ്ചാത്തലത്തിലാണ് നരേന്ദ്ര മോദി രംഗത്ത് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പൻ പാലം ഉദ്ഘാടനം നടന്ന വേളയില്‍ പോലും മുഖ്യമന്ത്രി സ്റ്റാലിൻ ആ പരിസരത്ത് വന്നില്ല എന്നതും വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചത്. മാത്രമല്ല കച്ചിദ്വീപ് വിഷയം പോലും വീണ്ടും കുത്തിപ്പൊക്കി ബിജെപിയുടെ മേല്‍ കരിവാരി തേയ്ക്കാനാണ് സ്റ്റാലിനും കൂട്ടരും ശ്രമം നടത്തുന്നത്.

സ്വന്തം തായ്മൊഴിയില്‍ ഉള്‍പുളകം കൊള്ളുന്നവർക്ക് സ്വന്തം പേരെഴുതി ഒപ്പിടാൻ പോലും കഴിയുന്നില്ല എന്ന പറയുമ്ബോള്‍ ഇവർ എന്ത് ഭാഷ സ്നേഹമാണ് കാണിക്കുന്നതെന്ന് ആണ് ബിജെപി ചോദിക്കുന്നത്.