ചിക്കൻ വാങ്ങാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു ; മധ്യവയസ്കൻ അറസ്റ്റിൽ

Spread the love

മലപ്പുറം: ചിക്കൻ വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ. വണ്ടൂർ ചെട്ടിയാറമ്മൽ പത്തുതറ അഷ്‌റഫിനെയാണ് (50) വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചെട്ടിയാറമ്മലിൽ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാൾ നടത്തുന്ന പ്രതി കടയിൽ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

video
play-sharp-fill

ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം നടന്നത്. കടയിൽ ആളൊഴിഞ്ഞ സമയത്ത് എത്തിയ വിദ്യാർഥിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. കഴിഞ്ഞ ജനുവരിയിലും സമാന മറ്റൊരു സംഭവം ഉണ്ടായി.

വിവരമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group