
കൊല്ലം: ദേവസ്വം ബോർഡ് ക്ഷേത്രത്തില്‍ ആർ.എസ്.എസിന്റെ ഗണഗീതം പാടിയത് വിവാദമാകുന്നു.
കോട്ടുക്കല്‍ മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെയാണ് ആർ.എസ്.എസിന്റെ ഗണഗീതം പാടിയത്.
തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലാണ് ആർ.എസ്.എസിന്റെ ഗണഗീതം പാടിയത്.
സംഭവത്തില്‍ കോട്ടുക്കല്‍ സ്വദേശി പ്രതിൻ പൊലീസില്‍ പരാതി നല്കി. ക്ഷേത്ര പരിസരത്ത് ആർ.എസ്.എസിന്റെ കൊടിതോരണങ്ങള്‍ കെട്ടിയതിന്റെ പേരില്‍ മറ്റൊരു പരാതിയും പൊലീസിന് മുന്നിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശിയാണ് ഈ പരാതി നല്‍കിയിരിക്കുന്നത്.
ഇന്നലെയാണ് ക്ഷേത്രത്തില്‍ ഗാനമേള നടന്നത്. ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
നാഗർകോവില്‍ ബേർഡ്സ് എന്ന ഗാനമേള ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്പോണ്സർ ചെയ്തത്. ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങളുടെ വിശദീകരണം.