
കിലോമീറ്ററുകൾ താണ്ടി അനന്ത് അംബാനിയുടെ ആത്മീയ പദയാത്ര; 170 കിലോമീറ്റര്‍ നടന്ന് ദ്വാരകയിലെത്തി; മാർച്ച് 29-നു തുടങ്ങിയ യാത്രയിൽ ദിവസം 20 കിലോമീറ്റർ വീതമാണ് താണ്ടുന്നത്; രാത്രി ഏഴു മണിക്കൂർ ഹനുമാൻ ചാലിസയും ദേവീ സ്തുതികളുമായാണ് നടക്കുക;അനന്തിനൊപ്പം രാധികയും അമ്മ നിത അംബാനിയും ക്ഷേത്ര ദര്‍ശനത്തിനെത്തി
ദ്വാരക: തന്റെ 30-ാം ജന്മദിനത്തിന് മുമ്പ് ദ്വാരകയിലേക്കുള്ള 170 കിലോമീറ്റര്‍ പദയാത്ര പൂര്‍ത്തിയാക്കി അനന്ത് അംബാനി. മാർച്ച് 29-നു തുടങ്ങിയ യാത്രയിൽ ദിവസം 20 കിലോമീറ്റർ വീതമാണ് താണ്ടുന്നത്. രാത്രി ഏഴു മണിക്കൂർ ഹനുമാൻ ചാലിസയും ദേവീ സ്തുതികളുമായാണ് നടക്കുക.അനന്തിനൊപ്പം രാധികയും അമ്മ നിത അംബാനിയും ക്ഷേത്ര ദര്‍ശനത്തിനെത്തി.
യാത്രയെ പറ്റി പിതാവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം എല്ലാ പിന്തുണയും നല്‍കി. ഇത് എന്‍റെ ആത്മീയ യാത്രയാണ് ദൈവനാമത്തിലാണ് ഞാന്‍ ഈ യാത്ര ആരംഭിച്ചത്. ദൈവനാമത്തില്‍ തന്നെ ഈ യാത്ര പൂര്‍ത്തിയാക്കുകയും ചെയ്യുന്നു എന്ന് അനന്ത് അംബാനി പറഞ്ഞു. ദിവസവും 20 കിലോമീറ്ററുകള്‍ വീതമാണ് യാത്രയില്‍ നടന്ന് പൂര്‍ത്തിയാക്കിയാത്.
ദ്വാരകാധീശ് ക്ഷേത്രത്തിലേക്കുള്ള തന്‍റെ ആത്മീയ യാത്രയില്‍ ഓപ്പംചേര്‍ന്നവരോട് നന്ദിയുണ്ടെന്ന് അനന്ത് അംബാനി പ്രതികരിച്ചു. അനന്തിന്‍റെ പദയാത്ര വിജയകരമാകാൻ അദ്ദേഹത്തെ അനുഗ്രഹിച്ച എല്ലാവർക്കും നന്ദി പറയുന്നു എന്ന് അനന്തിന്‍റെ ഭാര്യ രാധിക മെര്‍ച്ചന്‍റ് പ്രതികരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ദേഹത്തിന്റെ 30-ാം ജന്മദിനമാണ്. ഞങ്ങളുടെ വിവാഹത്തിന് ശേഷം ഈ പദയാത്ര നടത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇന്ന് ഞങ്ങൾ ഇവിടെ അദ്ദേഹത്തിന്‍റെ ജന്മദിനം ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും രാധിക പറഞ്ഞു.