video
play-sharp-fill

തെലങ്കാനയില്‍ 86 മാവോയിസ്റ്റുകള്‍ കീഴടങ്ങി; ഈ വർഷം തെലങ്കാനയിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങുന്നത് രണ്ടാം തവണ

തെലങ്കാനയില്‍ 86 മാവോയിസ്റ്റുകള്‍ കീഴടങ്ങി; ഈ വർഷം തെലങ്കാനയിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങുന്നത് രണ്ടാം തവണ

Spread the love

തെലങ്കാന: തെലങ്കാനയില്‍ 86 മാവോയിസ്റ്റുകള്‍ കീഴടങ്ങി. ഭദ്രാദ്രി കൊത്തഗുഡെം ജില്ലാ പൊലീസ് ആസ്ഥാനത്താണ് മാവോയിസ്റ്റുകള്‍ കീഴടങ്ങിയത്.

കീഴടങ്ങിയ മാവോയിസ്റ്റുകളില്‍ 82 പേർ ഭദ്രാദ്രി-കോതഗുഡെം ജില്ലയില്‍ നിന്നുള്ളവരും ബാക്കി നാല് പേർ മുളുഗു ജില്ലയില്‍ നിന്നുള്ളവരുമാണ്. ഛത്തീസ്ഗഡ് ജില്ലയിലെ ബിജാപൂർ വനങ്ങളിലാണ് മാവോയിസ്റ്റുകൾ പ്രവർത്തിക്കുന്നതെന്ന് ഐജി എസ് ചന്ദ്രശേഖര റെഡ്ഡി പറഞ്ഞു.

തെലങ്കാനയില്‍ ഈ വർഷം തന്നെ മാവോയിസ്റ്റുകള്‍ കീഴടങ്ങുന്ന രണ്ടാമത്തെ പ്രധാന സംഭവമാണിത്. ഭദ്രാദ്രി-കോതഗുഡെം പൊലീസിന് മുന്നില്‍ കഴിഞ്ഞ മാസം 64 പേർ കീഴടങ്ങിയതിനു ശേഷമാണ് ഇത്. ഈ വർഷം വിവിധ കേഡറുകളിലായി ആകെ 224 മാവോയിസ്റ്റുകള്‍ കീഴടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group