video
play-sharp-fill

തുടരെ തുടരെ ജലദോഷവും പനിയും വരാറുണ്ടോ? എത്ര നാളുകൂടിയാണ് നിങ്ങള്‍ ടൂത്ത് ബ്രഷ് മാറ്റുന്നതെന്ന് ഒന്ന് ചിന്തിച്ച്‌ നോക്കൂ

തുടരെ തുടരെ ജലദോഷവും പനിയും വരാറുണ്ടോ? എത്ര നാളുകൂടിയാണ് നിങ്ങള്‍ ടൂത്ത് ബ്രഷ് മാറ്റുന്നതെന്ന് ഒന്ന് ചിന്തിച്ച്‌ നോക്കൂ

Spread the love

കോട്ടയം: നമ്മുടെ വ്യക്തിശുചിത്വ ശീലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ടൂത്ത് ബ്രഷിങ്.

നാം ബ്രഷ് ചെയ്യുമ്പോള്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബ്രഷിന്റെ ബ്രസ്സില്‍സ് തേഞ്ഞു നശിക്കും. വിവിധ തരം മോഡലുകളില്‍ ഇന്ന് ടൂത്ത് ബ്രഷ് വിപണിയില്‍ ലഭ്യമാണ്.

എന്നാല്‍ ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചെയ്യുന്ന അബദ്ധമാണ് ദീർഘനാള്‍ ഓരേ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത്. എത്ര നാള്‍ കഴിഞ്ഞാലും അവ മാറ്റാൻ കൂട്ടാക്കാറില്ല. ഒരു ബ്രഷ് വാങ്ങിയാല്‍ അതിന്റെ ബ്രസ്സില്‍സ് തേഞ്ഞ് തീരുന്നത് വരെ ഉപയോഗിക്കുന്നവരും നമ്മുക്ക് ചുറ്റുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അവയില്‍ ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗാണുക്കള്‍ നീണ്ടു നില്‍ക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച്‌ ജലദോഷം, പനി, വൈറല്‍ അണുബാധ പോലുള്ള പകർച്ചവ്യാധികള്‍ക്ക് ശേഷം.
ആരോഗ്യവിദഗ്ധനായ ഡോ. സൂദ് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ ജലദോഷം പോലുള്ള പകർച്ചവ്യാധികള്‍ക്ക് ശേഷം ടൂത്ത് ബ്രഷ് വീണ്ടും ഉപയോഗിക്കുന്നത് വീണ്ടും അണുബാധയിലേക്കോ മറ്റുള്ളവരിലേക്ക് പകരുന്നതിനോ കാരണമാകാം. അതിനാല്‍ പനിയോ ജലദോഷമോ മറ്റ് വൈറസ് രോഗങ്ങള്‍ക്ക് ശേഷം ടൂത്ത് ബ്രഷ് മാറ്റുന്നത് തന്നെയാണ് ഉചിതം.

കൂടാതെ ഓറല്‍ സർജറി, റൂട്ട് കനാല്‍ തെറാപ്പി, അല്ലെങ്കില്‍ മോണരോഗത്തിനുള്ള ചികിത്സ തുടങ്ങിയ ചില ദന്ത ചികിത്സകള്‍ക്ക് ശേഷവും ടൂത്ത് ബ്രഷ് മാറ്റേണ്ടത് വളരെ പ്രധാനമാണ്.