video
play-sharp-fill

അത്യാഡംബര വിമാനം ജി600 സ്വന്തമാക്കി പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബി രവിപിള്ള; വില 650 കോടി; ഒറ്റപ്പറക്കലിന്  12200 കീ.മീ ദൂരം പോകാം;14 ന് വിമാനം കൊച്ചി വിമാനത്താവളത്തിൽ എത്തും

അത്യാഡംബര വിമാനം ജി600 സ്വന്തമാക്കി പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബി രവിപിള്ള; വില 650 കോടി; ഒറ്റപ്പറക്കലിന് 12200 കീ.മീ ദൂരം പോകാം;14 ന് വിമാനം കൊച്ചി വിമാനത്താവളത്തിൽ എത്തും

Spread the love

കോട്ടയം∙ പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബി രവിപിള്ള അത്യാഡംബര വിമാനമായ ജി600 സ്വന്തമാക്കി.

14ന് വിമാനം കൊച്ചി വിമാനത്താവളത്തിൽ എത്തും. യുഎസിലെ ഡാലസിൽ അത്യാഡംബര വിമാന നിർമാണ കമ്പനിയായ ഗൾഫ് സ്ട്രീം എയ്റോ സ്പേസ് നിർമിച്ച വിമാനത്തിന് 650 കോടിയോളം രൂപയാണ് വില. കഴിഞ്ഞദിവസം വിമാനം ഇറ്റലിയിൽ എത്തിച്ചു.

അവിടെയാണ് വിമാനം റജിസ്റ്റർ ചെയ്യുന്നത്. T7 Ravi എന്ന ഇരട്ട എൻജിൻ ജെറ്റ് വിമാനത്തിൽ 16 പേർക്ക് സഞ്ചരിക്കാമെങ്കിലും സൗകര്യാർഥം സീറ്റെണ്ണം 13 ആക്കിയിട്ടുണ്ട്. വിമാനത്തിലിരുന്ന് ലോകത്ത് എവിടെയും വിഡിയോ കോൺഫറൻസ് ഉൾപ്പെടെ നടത്താൻ സാധിക്കും. പരമാവധി 51000 അടി ഉയരത്തിൽ വരെ പറക്കാവുന്ന വിമാനത്തിന് മണിക്കൂറിൽ 600 കി.മീ വേഗം വരെ കൈവരിക്കാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫുൾ ടാങ്ക് നിറച്ച് ഒറ്റപ്പറക്കലിന് 12200 കി.മീറ്റർ ദൂരം വരെ പോകാം.96.1 അടി നീളവും ഒരു ചിറക് മുതൽ മറ്റേ ചിറകിന്റെ അറ്റം വരെ 94.2 അടി വീതിയുമുണ്ട്. വാലിന് 25.3 അടിയാണ് ഉയരം. അതിൽ ആർപി എന്ന് മുദ്രണം ചെയ്തിട്ടുണ്ട്. വിമാനത്തിനുള്ളിൽ വിശാലമായ അടുക്കളയും ഭക്ഷണമുറിയും ഉണ്ട്. കോൺഫറൻസ് നടത്താനുള്ള സൗകര്യവുമുണ്ട്.

മൂന്നു വർഷം മുൻപ് ഏഴു പേർക്ക് സഞ്ചരിക്കാവുന്ന 100 കോടിയോളം രൂപ വിലവരുന്ന ഹെലിക്കോപ്റ്റർ രവിപിള്ള വാങ്ങിയിരുന്നു. യാത്രാ സമയം ലാഭിക്കാനും കൂടുതൽ സുരക്ഷിതമായി സഞ്ചരിക്കാനും ഉദ്ദേശിച്ചാണ് വിമാനം വാങ്ങിയതെന്ന് ഡോ.ബി രവിപിള്ള പറഞ്ഞു.