video
play-sharp-fill

സ്മാർട്ട് ഫോണിന്റെ പിൻ കവറിൽ കറൻസിയും  കാർഡുകളും സൂക്ഷിക്കുന്നവരാണോ നിങ്ങൾ എങ്കിൽ സൂക്ഷിച്ചോളൂ; അപകടമാണ്!

സ്മാർട്ട് ഫോണിന്റെ പിൻ കവറിൽ കറൻസിയും കാർഡുകളും സൂക്ഷിക്കുന്നവരാണോ നിങ്ങൾ എങ്കിൽ സൂക്ഷിച്ചോളൂ; അപകടമാണ്!

Spread the love

സ്‍മാർട്ട്‌ഫോണുകൾ ദൈനംദിന ജീവിതത്തിന്‍റെ ഒരു അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. ഒരു സ്മാർട്ട്‌ഫോൺ ഇല്ലാതെ നമുക്ക് കുറച്ച് മണിക്കൂറുകൾ പോലും അതിജീവിക്കാൻ കഴിയാത്ത അവസ്ഥ.

ഇക്കാലത്ത് പലരും തങ്ങളുടെ സ്മാർട്ട്‌ഫോൺ ഹാൻഡ്‌സെറ്റിന്‍റെ പിൻ കവറിനടിയിൽ കറൻസികളും കുറിപ്പുകളും എടിഎം കാർഡുകളും സൂക്ഷിക്കുന്നത് കാണാം.

അടിയന്തിര സാഹചര്യങ്ങളിൽ പണം ആവശ്യമായി വന്നാൽ ഉപയോഗിക്കാനാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇത് വളരെ അപകടകരമാണെന്ന് നിങ്ങൾക്ക് അറിയുമോ? പ്രത്യേകിച്ച് വേനൽക്കാലത്ത് ഇങ്ങനെ ചെയ്യുന്നത് വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാം. ഇതാ അതേക്കുറിച്ച് അറിയേണ്ടതെല്ലാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഈ പ്രശ്‍നം ഒഴിവാക്കാൻ കറൻസികൾ, എടിഎം കാർഡുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും വസ്‍തുക്കൾ എന്നിവ സ്‍മാർട്ട്‌ഫോണിന്‍റെ കവറിൽ സൂക്ഷിക്കരുത്.

പ്രത്യേകിച്ച് വേനൽക്കാലത്ത് ഫോൺ തണുത്തതും വായുസഞ്ചാരമുള്ളതുമായ സ്ഥലത്ത് സൂക്ഷിക്കുക. ഫോൺ അമിതമായി ചൂടാകുന്നുണ്ടെങ്കിൽ കുറച്ചു സമയത്തേക്ക് അത് ഉപയോഗിക്കുന്നത് നിർത്തിവയ്ക്കുക.

നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിലും അമിത ചൂടുള്ള സ്ഥലങ്ങളിലും നിങ്ങളുടെ സ്‍മാർട്ട്‌ഫോൺ ഒരിക്കലും സൂക്ഷിക്കരുത്.