
ആലപ്പുഴ : ചീട്ട് കളിക്കിടെ കളി നിർത്തി പോയതിനെ തുടർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിക്ക് ഏഴുവർഷം കഠിനതടവും 50000 രൂപ പിഴയും വിധിച്ച് കോടതി.
തിരുവനന്തപുരം നെയാറ്റിൻകര കാരക്കോണം പുവൻകാവ് വീട്ടില്‍ ജയകുമാറിനെയാണ് (ആല്‍ബിൻ -55) ആലപ്പുഴ അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി രേഖാ ലോറിയൻ ശിക്ഷിച്ചത്.
2019 മാർച്ച് മൂന്നിന് ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. മങ്കൊമ്പ് പാലം പണിയുടെ ഭാഗമായെത്തിയ തൊഴിലാളികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ വെച്ച് ചീട്ടുകളിക്കുന്നതിടെ ഇടയ്ക്ക് വെച്ച് നിർത്തിപ്പോയ തൊഴിലാളിയെ ഇയാൾ അരിവാള്‍കൊണ്ട് പിന്നില്‍ നിന്നും തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിധി പ്രസ്താവിക്കുന്ന ദിവസം കോടതിയില്‍ ഹാജരാകാതെ ഒളിവില്‍പ്പോയ പ്രതിയെ പുളികുന്ന് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആനന്ദബാബു, എസ്‌സിപിഒമാരായ മിഥുൻ, പീറ്റർ, ഉണ്ണി, ജോസഫ് എന്നിവർ തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്ത് ഹാജരാക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി പ്രവീണ്‍ ഹാജരായി.