ധൈര്യം നൽകി കാണികൾ:ഉത്സവത്തിന് “ഇസ്രായേലിൻ നാഥൻ” മലയാളികളുടെ കയ്യടി നേടി മാർക്കോസ്

Spread the love

കല്ലടയിലെ ചിറ്റുമല ക്ഷേത്രത്തിൽ മാർക്കോസ് ആലപിച്ച ‘ഇസ്രായേലിൻ നാഥൻ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്‌.ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേള നടക്കുമ്പോഴാണ് കാണികൾ, പ്രിയഗായകനായ കെ. ജി മാർക്കോസിനോട് ഒരു ഗാനം പാടാൻ ആവശ്യപ്പെട്ടത്.കാണികളുടെ ആവശ്യപ്രകാരം അദ്ദേഹം ഗാനം പാടി.മാർക്കോസിന്റെ സൂപ്പർഹിറ്റ് ഗാനമായ ‘ഇസ്രായേലിൻ നാഥനായി’ എന്നു തുടങ്ങുന്ന ഗാനം…

ഇരുകൈകളും നീട്ടിയാണ് കാണികൾ ഗാനത്തെ സ്വീകരിച്ചത്.ഉത്സവം ആയതിനാൽ ഈ ഗാനത്തെ എങ്ങനെ കാണുമെന്നതിൽ ചെറിയ പേടിയുണ്ടായിരുന്നുവെന്നും മാർക്കോസ് പറഞ്ഞു. തന്റെ ഗാനത്തിന് ഇങ്ങനെയൊരു സ്വീകരണം അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.