
കൊച്ചി: എമ്പുരാന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ്ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ സിനിമയും പ്രതിസന്ധിയിലേക്ക്.
എമ്പുരാൻ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കേന്ദ്രമന്ത്രി സിനിമയില്‍ അഭിനയിക്കേണ്ടതില്ല എന്ന് ചൂണ്ടിക്കാട്ടി കേരളത്തില്‍ നിന്ന് ആഭ്യന്തരമന്ത്രിക്ക് പരാതി പ്രവാഹം.
മലയാള സിനിമയില്‍ സമാനതകളില്ലാത്ത പ്രതിസന്ധി സൃഷിടിച്ചിരിക്കുകയാണ് എമ്പുരാൻ. രാജ്യവിരുദ്ധമായ പരാമർശങ്ങളടങ്ങിയ ഈ സിനിമക്കെതിരെ വലിയ നടപടികള്‍ ഉണ്ടാവുന്നു. സിനിമ നിർമിച്ചതിന്റെ പേരില്‍ ഗോകുലം ഗോപാലന്റെ ഓഫിസുകളില്‍ ഇഡി റെയ്ഡ് നടക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര സർക്കാരിന് കളങ്കമുണ്ടാകുന്ന വിഷയത്തില്‍ ഒരു കേന്ദ്രമന്ത്രി ഇടപെടാൻ പാടില്ല. അഭിനയ ജീവിതത്തിലേക്ക് സുരേഷ് ഗോപി ഇനി പോകരുത് എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തെഴുതിയത്.