
ചങ്ങനാശ്ശേരി: ബൊക്കാ ജൂണിയേഴ്‌സ് സംഘടിപ്പിക്കുന്ന അഡ്വ.എ.എം. കല്യാണ കൃഷ്ണന്‍ നായര്‍ എക്‌സ് എംഎല്‍എ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് ഇന്ന് രാത്രി ഏഴിന് പെരുന്ന കുഴിമണ്ണില്‍ ഫ്‌ളെഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാകും.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം നിർവഹിക്കും. കെ. മാധവന്‍ പിള്ള പതാക ഉയര്‍ത്തും. രക്ഷാധികാരി രാജാ അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിക്കും. ജോബ് മൈക്കിള്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി രാജശേഖരന്‍, വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, കൗണ്‍സിലര്‍ ടോണി പുളിക്കല്‍, പ്രസന്നകുമാരി, നിസാര്‍ അഹമ്മദ്, നൗഫല്‍ നാസര്‍ എന്നിവര്‍ പ്രസംഗിക്കും.