
ആ നമ്പറിൽ നിന്നും കേട്ടത് മകന്റെ പൊട്ടികരച്ചിൽ:വിഷമം പങ്കുവെച്ച് നടി സീമ
നടൻ രവികുമാറിന്റെ മരണത്തിൽ വേദന പങ്കുവച്ച് നടി സീമ.ഇടക്കാലത്ത് സ്ഥിരമായി വരാറുണ്ടായിരുന്ന ഫോൺ വിളി കാണാതായപ്പോൾ വിഷമിച്ചിരുന്നു.പെട്ടന്നാണ് അദ്ദേഹത്തിന്റെ നമ്പറിൽ നിന്ന് വിളി വന്നതും. തന്നെ വിളിക്കാത്തതിന് ചീത്ത പറയാൻ തുടങ്ങിയപ്പോഴാണ് നടുക്കുന്ന വാർത്ത കേട്ടു ഞെട്ടിയതും.രവികുമാറിന്റെ മരണം ഏൽപ്പിച്ച ആഘാതം വളരെ വലുതാണെന്നും ഒരിക്കലും അദ്ദേഹത്തെ മറക്കാൻ കഴിയില്ലെന്നും സീമ പറയുന്നു
താൻ നായികയായ ആദ്യ സിനിമയാണ് “അവളുടെ രാവുകൾ”.അന്ന് മുതലുള്ള ബന്ധം എന്നും നിലനിൽക്കുന്നതായിരുന്നു,അന്ന് തുടങ്ങിയ ഫോൺ വിളികളും ഇന്നും ഓർക്കുകയാണെന്ന് നടി പറയുന്നു.
വളരെ നല്ല ഒരു ആളായിരുന്നു അദ്ദേഹം.സിനിമയിൽ എന്റെ കൂടെ അഭിനയിക്കാമോ എന്ന് ആദ്യം ചോദിച്ചത് പുള്ളിയുടെ അടുത്താണ്.”അണ്ണാ എന്റെ പടത്തിൽ അഭിനയിക്കാമോ “എന്ന് ചോദിച്ചു.അപ്പോൾ അദ്ദേഹം ചോദിച്ചു,”നീ എന്താ അണ്ണാ എന്ന് വിളിക്കുന്നെ” ഞാൻ തിരിച്ചു ചോദിച്ചു,എന്താ അണ്ണാ എന്ന് വിളിക്കാൻ പാടില്ലേ?..അപ്പോൾ അദ്ദേഹം പറഞ്ഞു ഇനി നീ എന്നും അണ്ണാ എന്ന് വിളിച്ചാൽ മതിയെന്ന്..ഫോൺ എടുത്തിട്ട് അണ്ണാ എന്ന് വിളിച്ചു, മോൻ ആണ് ഫോൺ എടുത്തത് അവൻ പറഞ്ഞു, ‘ആന്റീ അച്ഛൻ പോയി’…വളരെ വിഷമിപ്പിക്കുന്ന വാർത്തയാണ് ഞാൻ കേട്ടത്. ഈ വേർപാട് എനിക്ക് ഒരിക്കലും താങ്ങാനാവുന്നതല്ല എന്നും സീമ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
