
കണ്ണൂർ പറശ്ശിനിക്കടവിൽ എംഡിഎംഎയുമായി നാല് പേർ പിടിയിൽ.പിടിയിലായത് ഷംനാദ്(23)ജംഷിൻ (37),റഫീന(24),ജസീന(22)എന്നിവരാണ്. ലോഡ്ജിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനിടെയാണ് എക്സൈസ് പിടികൂടിയത്.ഇവരിൽനിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ടെസ്റ്റ് ട്യൂബുകളും സിറിഞ്ചുകളും പിടികൂടി.
സുഹൃത്തിന്റെ വീട്ടിലാണ് എന്നാണ് യുവതികൾ മാതാപിതാക്കളോട് പറഞ്ഞിരുന്നതെന്നും പല സ്ഥലങ്ങളിലായി മുറി എടുത്തു ദിവസങ്ങളായി തുടർച്ചയായി ലഹരി ഉപയോഗിച്ച് വരുകയായിരുന്നുവെന്നും എക്സൈസ് അധികൃതർ പറഞ്ഞു. വീട്ടിൽ നിന്നും വിളിക്കുമ്പോൾ പരസ്പരം ഫോൺ മാറി കബളിപ്പിക്കുകയായിരുന്നു ഇരുവരും.